Tech
Trending

ഈ വര്‍ഷം ഓഗസ്റ്റില്‍ സുപ്രധാന ചുവടുവെക്കാനൊരുങ്ങി ഷാവോമി

ചൈനീസ് ടെക്‌നോളജി കമ്പനിയായ ഷാവോമി ഇലക്ട്രിക് വാഹന നിര്‍മാണ രംഗത്തേക്ക് പ്രവേശിക്കുമെന്ന് കഴിഞ്ഞ വര്‍ഷം വ്യക്തമാക്കിയിരുന്നു. 2024 ല്‍ ആദ്യ ഇലക്ട്രിക് വാഹനം പുറത്തിറക്കുമെന്നാണ് കമ്പനിയുടെ പ്രഖ്യാപനം. എന്നാൻ ഈ വര്‍ഷം ഓഗസ്റ്റില്‍ ഷാവോമി ആദ്യ ഇലക്ട്രിക് കാറിന്റെ പ്രോട്ടോ ടൈപ്പ് കമ്പനി അവതരിപ്പിക്കുമെന്നാണ് സിന ടെക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്.2024 ഓടെ വാഹനങ്ങള്‍ വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മിച്ചുതുടങ്ങുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ആദ്യ വാഹനത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങൾക്ക് മേല്‍നോട്ടം വഹിക്കാൻ ഷാവോമിയുടെ സ്ഥാപകൻ ലെ ജുന്‍, തന്റെ ജോലി സമയത്തിന്റെ മൂന്നിലൊന്നും ചെലവഴിക്കുന്നത് ഷാവോമി ഓട്ടോയുടെ ആസ്ഥാനത്താണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.2021 മാര്‍ച്ചിലാണ് ഷാവോമി കോര്‍പ്പറേഷന്‍ ഇലക്ട്രിക് വാഹന നിര്‍മാണത്തിലേക്ക് കടക്കുകയാണെന്ന് പ്രഖ്യാപിച്ചത്. 150 കോടി ഡോളറായിരുന്നു ആദ്യ നിക്ഷേപം. തുടര്‍ന്നുള്ള പത്ത് വര്‍ഷങ്ങള്‍ക്കുള്ളില്‍ 1000 കോടിയിലേറെ സമാഹരിക്കും. ഷാവോമി ഓട്ടോ കമ്പനി ലിമിറ്റഡ് എന്ന പേരില്‍ 2021 ല്‍ ഒരു സ്ഥാപനം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.ഷാവോമിയ്ക്ക് വേണ്ടി ആദ്യ ഇലക്ട്രിക് കാറിന്റെ പ്രോടോടൈപ്പ് നിര്‍മിക്കുന്നതിന്റെ ചുമതല എച്ച് വി എസ്ടി ഓട്ടോ മൊബൈല്‍ ഡിസൈനിനായിരിക്കും. ഡബ്ല്യൂഎം മോട്ടോറിന് വേണ്ടി മേവന്‍ (Maven) എന്ന കണ്‍സപ്റ്റ് കാര്‍ നിര്‍മിച്ച കമ്പനിയാണിത്.എ+, ബി ക്ലാസ് വാഹനങ്ങള്‍ പുറത്തിറക്കാനാണ് ഷാവോമിയുടെ പദ്ധതി. ഇതില്‍ എ+ ക്ലാസ് വാഹനത്തില്‍ ലെവല്‍ 2 ഓട്ടോണമസ് ഡ്രൈവിങ് സൗകര്യവും ഇതിലുണ്ടാവും. ബി ക്ലാസ് വാഹനത്തില്‍ ലെവല്‍ 3 ഓട്ടോണമസ് ഡ്രൈവിങ് സൗകര്യവുണ്ടാവും എന്നുമാണ് റിപ്പോര്‍ട്ടുകള്‍. 17 ലക്ഷം മുതല്‍ 35 ലക്ഷം രൂപ വരെയായിരിക്കും ഈ വാഹനങ്ങള്‍ക്ക് വില.

Related Articles

Back to top button