Big B
Trending

ഇന്ധന കയറ്റുമതിക്ക്‌ ഏര്‍പ്പെടുത്തിയ അധിക നികുതി കുറച്ചു

അന്താരാഷ്ട്ര വിപണിയിലെ വിലയിടിവ് കണക്കിലെടുത്ത് പെട്രോളിയം ഉത്പന്നങ്ങളുടെ കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയ അധിക നികുതി കുറച്ചു.ഡീസല്‍, വ്യാമയാന ഇന്ധനം എന്നിവയുടെ വിലയില്‍ ലിറ്റിന് രണ്ട് രൂപയാണ് കുറച്ചത്. പെട്രോളിന് ഏര്‍പ്പെടുത്തിയ ലെവിയായ ആറു രൂപ പൂര്‍ണമായും ഒഴിവാക്കുകയും ചെയ്തു.ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണ വിലയില്‍ വര്‍ധനവുണ്ടായ സാഹചര്യത്തില്‍ രാജ്യത്തെ ഉത്പാദകരുടെ അധികലാഭത്തിന്‍മേല്‍ നികുതി ഏര്‍പ്പെടുത്താന്‍ ജൂലായ് ഒന്നിനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. വിലകുറഞ്ഞാല്‍ നികുതി പിന്‍വലിക്കുമെന്നും അന്ന് വ്യക്തമാക്കിയിരുന്നു.രാജ്യത്ത് ഉത്പാദിപ്പിക്കുന്ന അസംസ്‌കൃത എണ്ണവിലയ്ക്ക് ഏര്‍പ്പെടുത്തിയ അധിക നികുതി 27ശതമാനം കുറച്ചതോടെ ടണ്ണിന് കമ്പനികള്‍ക്കുള്ള ബാധ്യത 17,000 രൂപയായി.രാജ്യത്തെ പെട്രോള്, ഡീസല്‍ കയറ്റുമതിയുടെ 80-85ശതമാനവും കൈകാര്യം ചെയ്യുന്നത് സ്വകാര്യ കമ്പനികളായ റിലയന്‍സ് ഇന്‍ഡസ്ട്രീസും നയറ എനര്‍ജി ലിമിറ്റഡുമാണ്.

Related Articles

Back to top button