
മോട്ടറോളയുടെ പുതിയ ഹാൻഡ്സെറ്റ് മോട്ടോ ജി13 ഇന്ത്യയിൽ അവതരിപ്പിച്ചു. 9,499 രൂപയാണ് വില. പുതിയ ഹാൻഡ്സെറ്റ് ഏപ്രിൽ 4 മുതൽ ഫ്ലിപ്കാർട്ട് വഴി വാങ്ങാം. മീഡിയടെക് ഹീലിയോ ജി85 പ്രോസസർ ആണ് മോട്ടോ ജി13 ന് കരുത്ത് പകരുന്നത്. ഇതിൽ 4ജിബി LPDDR4x റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജ് വേരിയന്റും ഉണ്ട്. ആൻഡ്രോയിഡ് 13 ഒഎസിലാണ് മോട്ടോ ജി13 പ്രവർത്തിക്കുന്നത്. 576Hz ടച്ച് സാമ്പിൾ റേറ്റും 89.47 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷ്യോയുമുള്ള 6.5 ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേയുമായാണ് മോട്ടോ ജി13 വരുന്നത്. എൽസിഡി സ്‌ക്രീനിന് 90Hz ആണ് റിഫ്രഷ് റേറ്റ്. മോട്ടോ ജി 13 ന് പിന്നിൽ 50 മെഗാപിക്‌സൽ പ്രൈമറി ക്യാമറയുണ്ട്. ഇതിന് 2-മെഗാപിക്സൽ ഡെപ്ത് സെൻസറും 2-മെഗാപിക്സൽ മാക്രോ യൂണിറ്റും പിന്തുണയ്ക്കുന്നു. മുൻവശത്ത്, സെൽഫികൾക്കായി 8 മെഗാപിക്സൽ ക്യാമറയും ഉൾപ്പെടുത്തിയിരിക്കുന്നു.5,000 എംഎഎച്ച് ആണ് ബാറ്ററി. എന്നാൽ, 10W ചാർജിങ് ശേഷി മാത്രമാണ് ഈ ഹാൻഡ്സെറ്റിന് ലഭിക്കുന്നത്.