Auto
Trending

30 ദിവസത്തിനുള്ളില്‍ 50,000 ബുക്കിങ്ങുമായി പുത്തൻ ബലേനോ

സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകള്‍, ട്രാന്‍സ്മിഷനില്‍ ഉള്‍പ്പെടെയുള്ള മാറ്റം, കരുത്തുറ്റ ബോഡി തുടങ്ങിയ സവിശേഷതകളുമായാണ് മാരുതിയുടെ പ്രീമിയം ഹാച്ച്ബാക്ക് മോഡലായ ബലേനോയുടെ പുതുതലമുറ പതിപ്പ് എത്തിയിട്ടുള്ളത്.ഈ സവിശേഷതകളെല്ലാം ഉപയോക്താക്കള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചതിന്റെ തെളിവാണ് ഈ വാഹനത്തിന്റെ ബുക്കിങ്ങില്‍ ഉണ്ടായിട്ടുള്ള കുതിപ്പ്.വാഹനം വിപണിയില്‍ അവതരിപ്പിച്ച് 30 ദിവസം പിന്നിട്ടതോടെ ബുക്കിങ്ങില്‍ സൂപ്പര്‍ ഹിറ്റായിരിക്കുകയാണ് ഈ വാഹനം. ഇതിനോടകം 50,000 ബുക്കിങ്ങുകളാണ് ബലേനോയ്ക്ക്ലഭിച്ചിട്ടുള്ളത്. എന്നാല്‍, വാഹനം അവതരിപ്പിക്കുന്നതിന് മുമ്പ് തന്നെ പുതിയ മോഡല്‍ 25,000-ത്തോളം ബുക്കിങ്ങ് നേടിയിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. സുരക്ഷ ഉറപ്പാക്കുന്നതിനായി കരുത്തുറ്റ ബോഡി ഷെല്ലുകള്‍ നല്‍കിയത് ഉള്‍പ്പെടെയുള്ളവ ബലേനോയുടെ സ്വീകാര്യത ഉയര്‍ത്തിയെന്നാണ് വിലയിരുത്തല്‍.സിഗ്മ, ഡെല്‍റ്റ, സെറ്റ, ആല്‍ഫ എന്നീ നാല് വേരിയന്റുകളില്‍ എത്തിയിട്ടുള്ള ഈ വാഹനത്തിന് 6.35 ലക്ഷം രൂപ മുതല്‍ 9.49 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില.

Related Articles

Back to top button