Big B
Trending

‘ബൈജൂസ്​’ ഫിഫ ലോകകപ്പിന്‍റെ ഔദ്യോഗിക സ്​പോൺസർ

2022 ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പിന്റെ ഔദ്യോഗിക സ്‌പോണ്‍സറായി ബൈജൂസ്. ഇതാദ്യമായാണ് ഇന്ത്യയില്‍ നിന്നൊരു സ്ഥാപനം ഫുട്‌ബോള്‍ ലോകകപ്പിന്റെ സ്‌പോണ്‍സറാകുന്നത്.ലോകം മുഴുവന്‍ ശ്രദ്ധ നേടിയ വിദ്യാഭ്യാസ ശൃംഖലയാണ് ബൈജൂസ്.അന്താരാഷ്ട്ര ഫുട്‌ബോള്‍ സംഘടനായ ഫിഫയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. ഫിഫയുമായി കൈകോര്‍ക്കുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയുമാണ് ബൈജൂസ്.2022 ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പിന്റെ ഭാഗമായതില്‍ അഭിമാനിക്കുന്നുവെന്നും ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കത്തിലൊന്നാണിത്. അതില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാൻ സാധിച്ചു എന്നതാണ് വലിയ നേട്ടമെന്നും ഈ സ്‌പോണ്‍സര്‍ഷിപ്പിലൂടെ നിരവധി കുരുന്നുകളിലേക്ക് ഞങ്ങളിലൂടെ അറിവ് എത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ബൈജു രവീന്ദ്രൻ പറഞ്ഞു.2022 നവംബര്‍ 21 നാണ് ലോകകപ്പ് ആരംഭിക്കുന്നത്. ഡിസംബര്‍ 18 നാണ് ഫൈനല്‍.

Related Articles

Back to top button