Tech
Trending

വാട്‌സാപ്പ് മള്‍ട്ടി ഡിവൈസ് സപ്പോര്‍ട്ട് ഇനി എല്ലാവര്‍ക്കും ലഭിക്കും

എന്‍ക്രിപ്റ്റഡ് മെസേജിങ് ആപ്ലിക്കേഷനായ വാട്‌സാപ്പില്‍ മള്‍ട്ടി ഡിവൈസ് സപ്പോര്‍ട്ട് ഇനി എല്ലാവര്‍ക്കും ലഭിക്കും. നിലവില്‍ ബീറ്റാ ടെസ്റ്റ് ഫീച്ചര്‍ തിരഞ്ഞെടുത്തവര്‍ക്ക് മാത്രമേ ഇത് ഉപയോഗിക്കാന്‍ സാധിച്ചിരുന്നുള്ളൂ.എന്നാല്‍ ഈ മാസം മുതല്‍ എല്ലാ ഐഫോണ്‍ ഉപയോക്താക്കള്‍ക്കും അടുത്ത മാസം എല്ലാ ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്കും മള്‍ട്ടി ഡിവൈസ് സപ്പോര്‍ട്ട് തിരഞ്ഞെടുക്കാം.ഒന്നിലധികം ഉപകരണങ്ങളില്‍ ഒരേ സമയം ഉപയോഗിക്കാന്‍ സാധിക്കുന്ന സൗകര്യമാണിത്. നേരത്തെ രണ്ടാമതൊരു ഉപകരണത്തില്‍ ലോഗിന്‍ ചെയ്യണമെങ്കില്‍ പ്രൈമറി ഡിവൈസ് ആയി ഫോണ്‍ ആവശ്യമായിരുന്നു. ഫോണില്‍ നെറ്റ് ഓണ്‍ ആയിരുന്നാല്‍ മാത്രമേ വാ്ടസാപ്പ് വെബ്ബിലും ഡെസ്‌ക്ടോപ്പ് ആപ്പിലുമെല്ലാം ലോഗിന്‍ ചെയ്യാന്‍ സാധിച്ചിരുന്നുള്ളൂ.എന്നാല്‍ മള്‍ട്ടി ഡിവൈസ് സപ്പോര്‍ട്ട് വരുന്നതോടെ ഫോണ്‍ ഇല്ലെങ്കിലും നിങ്ങള്‍ക്ക് മറ്റ് ഉപകരണങ്ങളില്‍ ലോഗിന്‍ ചെയ്ത് വാട്‌സാപ്പ് ഉപയോഗിക്കാന്‍ സാധിക്കും.എന്നാല്‍ പ്രൈമറി ഡിവൈസില്‍ അല്ലാതെ മറ്റ് ഡിവൈസുകളില്‍ ലൈവ് ലോക്കേഷന്‍ അയക്കാനോ, ബ്രോഡ് കാസ്റ്റ് ലിസ്റ്റുകള്‍ ഉണ്ടാക്കാനും ബ്രോഡ്കാസ്റ്റ് സന്ദേശങ്ങള്‍ അയക്കാനും കാണാനും സാധിക്കില്ല. വാട്‌സാപ്പ് വെബ്ബിലൂടെ അയക്കുന്ന സന്ദേശങ്ങള്‍ക്ക് ലിങ്ക് പ്രിവ്യൂ ഉണ്ടാവില്ല.

Related Articles

Back to top button