
ആള്‍ട്ടോ കെ10-ന്റെ സി.എന്‍.ജി. പതിപ്പും വിപണിയില്‍ എത്തിച്ചിരിക്കുകയാണ് നിര്‍മാതാക്കളായ മാരുതി സുസുക്കി. കമ്പനിയുടെ വാഹന നിരയിലെ എന്‍ട്രി ലെവല്‍ സി.എന്‍.ജി. മോഡലുകളിലൊന്നാണ് ആള്‍ട്ടോ കെ10 എന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്.വിവിധ സെഗ്മെന്റുകളിലായി ഫാക്ടറി ഫിറ്റഡ് സി.എന്‍.ജി. സംവിധാനവുമായി മാരുതി സുസുക്കിയുടെ 13 മോഡലുകള്‍ വിപണിയില്‍ എത്തുന്നുണ്ടെന്നാണ് മാരുതി സുസുക്കി അറിയിച്ചിരിക്കുന്നത്.മലിനീകരണം കുറഞ്ഞ ഗതാഗത സംവിധാനം ഉറപ്പാക്കുന്നതിനായി ഒരുക്കിയിട്ടുള്ള ജോയി ഓഫ് ഡ്രൈവ് ഉദ്യമത്തിന്റെ ഭാഗമായാണ് മാരുതി സി.എന്‍.ജി. വാഹനനിര വിപുലമാക്കുന്നതെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിട്ടുള്ളത്.വി.എക്.ഐ. എന്ന ഒരു വേരിയന്റില്‍ മാത്രമാണ് സി.എന്‍.ജി. പതിപ്പ് എത്തുന്നത്. ഇതിന് 5.94 ലക്ഷം രൂപയാണ് എക്‌സ്‌ഷോറും വില. അതായത് വി.എക്‌സ്.ഐ. വേരിയന്റ് പെട്രോള്‍ മോഡലിനെക്കാള്‍ ഏതാണ്ട് 94,000 രൂപ അധിക വിലയാണ് സി.എന്‍.ജി. പതിപ്പിനുള്ളത്.
പരിസ്ഥിതി സൗഹാര്‍ദമാകുന്നതിനൊപ്പം 33.85 എന്ന ഉയര്‍ന്ന ഇന്ധനക്ഷമതയും നിര്‍മാതാക്കള്‍ ഉറപ്പാക്കുന്നുണ്ട്.മാരുതി ആള്‍ട്ടോ കെ10 പെട്രോള്‍ എന്‍ജിനുമായി സാങ്കേതിക ഫീച്ചറുകള്‍ പങ്കിട്ടാണ് സി.എന്‍.ജി. പതിപ്പും എത്തിയിട്ടുള്ളത്. 1.0 ലിറ്റര്‍ ഡ്യുവല്‍ജെറ്റ്, ഡ്യുവല്‍ വി.വി.ടി. പെട്രോള്‍ എന്‍ജിനൊപ്പം ഫാക്ടറി ഫിറ്റഡ് സി.എന്‍.ജി. കിറ്റും നല്‍കിയാണ് ആള്‍ട്ടോ കെ10 സി.എന്‍.ജി എത്തുന്നത്. എന്നാല്‍, പെട്രോള്‍ മോഡലിനെക്കാള്‍ പവര്‍ കുറവാണ് ഈ മോഡലിന് പെട്രോള്‍ 65.26 പി.എസ്. പവറും 89 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കുമ്പോൾ സി.എന്‍.ജി. 56.96 പി.എസ്. പവറും 82.1 എന്‍.എം. ടോര്‍ക്കുമാണ് നല്‍കുന്നത്.പെട്രോള്‍ മോഡലിനെ അപേക്ഷിച്ച് 10 കിലോമീറ്റര്‍ അധിക ഇന്ധനക്ഷമതയാണ് സി.എന്‍.ജി. പതിപ്പ് നല്‍കുന്നത്.