
എന്‍ഡിടിവിയുടെ 26 ശതമാനം അധിക ഓഹരികള്‍ സ്വന്തമാക്കുന്നതിന് അദാനി ഗ്രൂപ്പ് പ്രഖ്യാപിച്ച ഓപ്പണ്‍ ഓഫറിന് തുടക്കമായി.379 രൂപ നിലവാരത്തില്‍ വ്യാപാരം നടക്കുന്ന ഓഹരികള്‍ക്ക് 294 രൂപയാണ് അദാനി വിലയിട്ടിരിക്കുന്നത്. ഇതുപ്രകാരം 493 കോടി രൂപ മുടക്കി 1.67 കോടി ഓഹരികൾ സ്വന്തമാക്കുകയാണ് ലക്ഷ്യം.എന്‍ഡിടിവിയുടെ പ്രൊമോട്ടര്‍ സ്ഥാപനമായ ആര്‍ആര്‍പിആര്‍ ഹോള്‍ഡിങ്സില്‍ 99.99 ശതമാനം ഓഹരി കൈവശമുള്ള വിശ്വപ്രധാന്‍ കൊമേഴ്സ്യല്‍(വിസിപിഎല്‍) ഏറ്റെടുത്തതിലൂടെയാണ് അദാനി ഗ്രൂപ്പിന് എന്‍ഡിടിവിയിലെ 29.18 ഓഹരികള്‍ സ്വന്തമാക്കാനായത്. ഇതേതുടര്‍ന്നാണ് വിപണിയില്‍നിന്ന് കൂടുതല്‍ ഓഹരികള്‍ സ്വന്തമാക്കാന്‍ ഓപ്പണ്‍ ഓഫർ പ്രഖ്യാപിച്ചത്.ഡിസംബര്‍ അഞ്ചിനാണ് ഓഫര്‍ അവസാനിക്കുക.അദാനി മുന്നോട്ടുവെച്ചതിനേക്കാള്‍ ഉയര്‍ന്ന വിലയില്‍ വ്യാപാരം നടക്കുന്നതിനാല്‍ ശ്രദ്ധാപൂര്‍വം വേണം ഓപ്പണ്‍ ഓഫറിനോട് പ്രതികരിക്കാനെന്ന് എന്‍ഡിടിവിയുടെ സ്വതന്ത്ര ഡയക്ടര്‍മാര്‍ ഓഹരി ഉടമകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.