Tech
Trending

‘ടേക്ക് എ ബ്രേക്ക്’ ഫീച്ചര്‍ ആഗോള തലത്തില്‍ അവതരിപ്പിച്ച് ഇന്‍സ്റ്റാഗ്രാം

ഇൻസ്റ്റാഗ്രാമിൽ പുതിയ ടേക്ക് എ ബ്രേക്ക് ഫീച്ചർഅവതരിപ്പിച്ചു. ഇൻസ്റ്റാഗ്രാമിൽ സമയം ചിലവഴിക്കുന്നതിന് ഇടവേളയെടുക്കാൻ ഓർമിപ്പിക്കുന്ന സംവിധാനമാണിത്.നിശ്ചിത സമയ പരിധിയിൽ ഇൻസ്റ്റാഗ്രാമിൽ സ്ക്രോൾ ചെയ്യുമ്പോൾ ഇൻസ്റ്റാഗ്രാം ഒരു ഇടവേളയെടുക്കാൻ ഓർമിപ്പിക്കും.യുഎസ്, യുകെ, അയർലണ്ട്, കാനഡ, ന്യൂസീലൻഡ്, ഓസ്ട്രേലിയ എന്നിവിടങ്ങളിലാണ് ഇത് ആദ്യമായി അവതരിപ്പിച്ചത്. ഇപ്പോൾ ഇത് ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങളിൽ ലഭ്യമാക്കി.ഇത് താൽപര്യമുള്ളവർക്ക് തിരഞ്ഞെടുക്കാനാവുന്ന സംവിധാനമായാണ് ഒരുക്കിയിരിക്കുന്നത്. 10 മിനിറ്റ്, 20 മിനിറ്റ്, 30 മിനിറ്റ് ഓപ്ഷനുകളാണ് ഇതിലുള്ളത്. തിരഞ്ഞെടുത്ത സമയപരിധി കഴിഞ്ഞാൽ സ്ക്രീനിൽ ഒരു റിമൈന്റർ പ്രത്യക്ഷപ്പെടും. ഇതിൽ ഇൻസ്റ്റാഗ്രാമിൽ ഇടവേളയെടുക്കാനും മറ്റ് പ്രവർത്തികൾ നിർദേശിക്കുകയും ചെയ്യും.

Related Articles

Back to top button