Auto
Trending

മുഖം മിനുക്കി കൂടുതല്‍ സ്റ്റൈലിഷായി മാരുതി ബൊലേനോ

മാരുതി സുസുക്കിയുടെ പ്രീമിയം ഹാച്ച്ബാക്ക് മോഡലായ ബൊലേനൊ ഒരിക്കൽ കൂടി മുഖം മിനുക്കലിനൊരുങ്ങുന്നു.2022-ന്റെ ആദ്യ മാസങ്ങളിൽ തന്നെ എത്തുമെന്ന് സൂചന നൽകിയിരുന്ന ഈ വാഹനത്തിന്റെ വരവടുത്തെന്ന സൂചന നൽകുന്ന ടീസർ പുറത്തിറങ്ങി. ബിഗ് സർപ്രൈസ് കമിങ്ങ് സൂൺ എന്ന തലക്കെട്ടോടെയാണ് സാമൂഹിക മാധ്യമങ്ങളിൽ 2022 ബൊലേനോയുടെ ടീസർ ചിത്രം പ്രചരിക്കുന്നത്.മുഖം മിനുക്കിയ ബൊലേനൊ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങൾ മുമ്പ് പുറത്തുവന്നിരുന്നു. ടീസർ ചിത്രത്തിൽ ബൊലേനോയിൽ വരുത്തിയിട്ടുള്ള പുതുമകൾ വെളിപ്പെടുത്തുന്നുണ്ട്. വീതി കുറഞ്ഞ എൽ.ഇ.ഡി. ഹെഡ്ലാമ്പ്, സ്റ്റൈലിഷായി ഒരുങ്ങിയിട്ടുള്ള ഡി.ആർ.എൽ, എൽ.ഇ.ഡി. ഫോഗ്ലാമ്പ് എന്നിവയാണ് മുഖഭാവത്തെ പുതുമ.അകത്തളത്തിലും പുതുമ വരുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഡാഷ്ബോർഡിന്റെ ഡിസൈനിലെ മാറ്റമായിരിക്കും ഏറ്റവും പ്രധാനമെന്നാണ് വിലയിരുത്തലുകൾ. ആൻഡ്രോയിഡ് ഓട്ടോ ആപ്പിൾ കാർപ്ലേ സംവിധാനങ്ങളുള്ള ഫ്ളോട്ട് ഇൻഫോടെയ്ൻമെന്റ് ബൊലേനോയുടെ അകത്തളത്തിൽ സ്ഥാനം പിടിക്കും. ഹെഡ്-അപ്പ്-ഡിസ്പ്ലേ, കണക്ടഡ് കാർ സാങ്കേതിവിദ്യ തുടങ്ങിയവയും ഇതിൽ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.2022 ബൊലേനൊയിൽ മെക്കാനിക്കലായി മാറ്റം വരുത്തിയേക്കില്ലെന്നാണ് വിവരം. 1.2 ലിറ്റർ വി.വി.ടി, 1.2 ലിറ്റർ ഡ്യുവൽജെറ്റ് ഡ്യുവൽ വി.വി.ടി. എൻജിനുകളിലായിരിക്കും ഈ വാഹനം എത്തുക. ഈ എൻജിനുകൾ യഥാക്രമം 82 ബി.എച്ച്.പിയും 89 ബി.എച്ച്.പിയും പവർ ഉത്പാദിപ്പിക്കും. രണ്ട് എൻജിനിലും 113 എൻ.എം. ആണ് ടോർക്ക്. മാനുവൽ ട്രാൻസ്മിഷൻ തുടരുന്നതിനൊപ്പം ഓട്ടോമാറ്റിക് മാറുമെന്നും വിവരമുണ്ട്.

Related Articles

Back to top button