Tech
Trending

വാട്സാപ് ഡെസ്ക്ടോപ്പിലേക്ക് പുത്തൻ ഫീച്ചർ എത്തുന്നു

ജനപ്രിയ മെസേജിങ് സേവനമായ വാട്സാപ് വ്യത്യസ്തമായ ഫീച്ചറുകളാണ് ഓരോ പതിപ്പിലും പരീക്ഷിക്കുന്നത്.വാട്സാപ്പിന്റെ ഡെസ്‌ക്‌ടോപ്പ് പതിപ്പിലേക്ക് മറ്റൊരു സുരക്ഷാ ഫീച്ചർ കൂടി വരുന്നു എന്നാണ് പുതിയ റിപ്പോർട്ട്.വാബീറ്റാഇൻഫോ റിപ്പോർട്ട് പ്രകാരം വാട്സാപ് ഡെസ്‌ക്‌ടോപ് ബീറ്റാ പതിപ്പിൽ സ്‌ക്രീൻ ലോക്ക് ഫീച്ചർ വരുമെന്നാണ് പറയുന്നത്. ഈ ഫീച്ചർ നിലവിൽ പരീക്ഷണത്തിലാണെന്നും വൈകാതെ എല്ലാവർക്കും ലഭ്യമാകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.നിലവിൽ സ്‌ക്രീൻ ലോക്ക് ഫീച്ചർ വെബ്/ഡെസ്‌ക്‌ടോപ്പ് പതിപ്പിലേക്കും കൊണ്ടുവരാനുള്ള ശ്രമത്തിലാണ് വാട്സാപ്പ്. വാബീറ്റാഇൻഫോ പുറത്തുവിട്ട സ്‌ക്രീൻഷോട്ടിൽ പുതിയ ഫീച്ചറുകൾ കാണാം. ഈ ഫീച്ചർ ആക്ടിവേറ്റ് ചെയ്താൽ ഡെസ്ക്ടോപ്പിൽ വാട്സാപ് ഓപ്പൺ ചെയ്യാൻ ഉപയോക്താവിന് പാസ്‌വേഡ് നൽകേണ്ടിവരും. ഇതൊരു ഓപ്ഷണൽ ഫീച്ചറായിരിക്കുമെന്നാണ് കരുതുന്നത്.ആപ്പിലെ സെറ്റിങ്സ് ഓപ്ഷനുകൾക്ക് കീഴിൽ ഇതും ഉൾപ്പെടുത്തിയേക്കാം. ഒരിക്കൽ ആക്ടിവേറ്റ് ചെയ്താൽ വാട്സാപ്പ് മെസേജുകൾക്കും മറ്റു ഫയലുകൾക്കും കൂടുതൽ നിയന്ത്രണം ലഭിക്കും. വാട്സാപ്പുമായി പാസ്‌വേഡ് ഷെയർ ചെയ്യില്ലെന്നും എല്ലായ്‌പ്പോഴും ലോക്കലായി സേവ് ചെയ്യപ്പെടുമെന്നും റിപ്പോർട്ടിൽ പറയുന്നു. പാസ്‌വേഡ് മറന്നുപോയാൽ, ഡിവൈസിലെ QR കോഡുമായി ലിങ്ക് ചെയ്‌ത് ആപ്പിൽ നിന്ന് ലോഗ് ഔട്ട് ചെയ്‌ത് വാട്സാപ്പ് ഡെസ്‌ക്‌ടോപ്പിലേക്ക് വീണ്ടും ലോഗിൻ ചെയ്യേണ്ടിവരും.

Related Articles

Back to top button