Auto
Trending

സ്കോർപ്പിയോ ക്ലാസിക് വിപണിയിലെത്തി

സ്കോർപ്പിയോയുടെ ക്ലാസിക് പതിപ്പ് പുറത്തിറക്കി മഹീന്ദ്ര. രണ്ടു വകഭേദങ്ങളിലായി പുറത്തിറങ്ങിയ വാഹനത്തിന്റെ എസ് വേരിയന്റിന് 11.99 ലക്ഷം രൂപയും എസ് 11 വേരിയന്റിന് 15.49 ലക്ഷം രൂപയുമാണ് വില.മഹീന്ദ്രയുടെ പുതിയ ലോഗോയുമായാണ് സ്കോർപ്പിയോ ക്ലാസിക് പുറത്തിറങ്ങുന്നത്. ക്ലാസിക് എസ്, ക്ലാസിക് എസ് 11 എന്നീ രണ്ടു വകഭേദങ്ങളിൽ വിപണിയിലെത്തുന്ന വാഹനത്തിന്റെ വില ഓഗസ്റ്റ് 20ന് പ്രഖ്യാപിക്കുമെന്നാണ് കമ്പനി അറിയിക്കുന്നത്. ക്ലാസിക് രൂപഭംഗി നിലനിർത്തി ചെറിയ മാറ്റങ്ങൾ വരുത്തിയാണ് വാഹനം വിപണിയിലെത്തുന്നത്.ബോൾഡായ ഗ്രിൽ, മസ്കുലർ ബോണറ്റ്, പുതിയ ഹുഡ് സ്കൂപ് എന്നിവയുണ്ട്. പിന്നിൽ സ്കോർപ്പിയോയുടെ സിഗ്‌നേച്ചർ ടവർ എൽഇഡി ടെയിൽ ലാംപാണ്. പുതിയ ഓൾ അലുമിനിയം ജെൻ 2 എം ഹോക്ക് എൻജിനാണ് വാഹനത്തിന്. 132 പിഎസ് കരുത്തും 300 എൻഎം ടോർക്കും നൽകും ഈ എൻജിൻ. മുൻ എൻജിനെക്കാൾ 55 കിലോഗ്രാ ഭാരക്കുറവും 14 ശതമാനം ഇന്ധനക്ഷമതയുമുണ്ട്.നീണ്ട 20 വർഷമായി നിർമാണത്തിലുള്ള വാഹനത്തിന്റെ പുതിയ മോഡൽ വിപണിയിലെത്തിയെങ്കിലും പഴയ മോഡലിന്റെ നിർമാണം മഹീന്ദ്ര അവസാനിപ്പിക്കുന്നില്ല.

Related Articles

Back to top button