Auto
Trending

രാജ്യത്തെ ഏറ്റവും വേഗതയുള്ള ഇ.വി ചാര്‍ജറുമായി കിയ മോട്ടോഴ്‌സ്

രാജ്യത്തെ ഏറ്റവും വേഗതയുള്ള ഇ.വി ചാര്‍ജര്‍ കൊച്ചിയിലെ ഡീലര്‍ഷിപ്പില്‍ സ്ഥാപിച്ച് കിയ മോട്ടോഴ്‌സ്.കിയ 240 കിലോവാട്ടിന്റെ ഡി.സി ചാര്‍ജറാണ് കൊച്ചിയില്‍ സ്ഥാപിച്ചിരിക്കുന്നത്. ഭാവിയില്‍ രാജ്യത്തെ 12 നഗരങ്ങളില്‍ 150 കിലോവാട്ട് ചാര്‍ജറുകള്‍ സ്ഥാപിക്കാനും കിയക്ക് പദ്ധതിയുണ്ട്. ഇന്ത്യയില്‍ കിയയുടെ വൈദ്യുതി വാഹനങ്ങള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിലേക്കുള്ള സുപ്രധാന നാഴികക്കല്ലാണ് ഫാസ്റ്റ് ചാര്‍ജറുകള്‍ സ്ഥാപിക്കുന്നത്.കിയ ഇന്ത്യ സെല്‍റ്റോസ്, കാര്‍ണിവല്‍, സോണെറ്റ്, കാരന്‍സ്, EV6 എന്നിങ്ങനെ അഞ്ച് വാഹനങ്ങളാണ് ഇന്ത്യന്‍ വിപണിയില്‍ കിയ അവതരിപ്പിച്ചത്. കിയയുടെ ഏറ്റവും പുതിയ വൈദ്യുതി കാറായ EV6 ക്രോസ്ഓവര്‍ ജൂണിലാണ് ഇന്ത്യയിലെത്തിയത്.ഇന്ത്യയുടെ വാഹനരംഗത്തെ വളര്‍ച്ചക്കുവേണ്ട സംഭാവനക്ക് ഞങ്ങള്‍ പ്രതിജ്ഞാബന്ധരാണെന്നും രാജ്യത്തുടനീളമുള്ള ഞങ്ങളുടെ EV ഡീലര്‍ഷിപ്പുകളില്‍ കൂടുതല്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുമെന്നും ഇത് ഉപഭോക്താക്കളുടെ ചാര്‍ജിങ് സമയം കുറക്കാന്‍ സഹായിക്കും’ കിയ ചീഫ് സെയില്‍സ് ഓഫീസര്‍ മ്യുങ് സിക് സോണ്‍ പറഞ്ഞു.

Related Articles

Back to top button