Tech
Trending

ട്വിറ്ററിലെ പുതിയ ‘സര്‍ക്കിള്‍’ ഫീച്ചര്‍ ഉപഭോക്താക്കളിലേക്ക് എത്തുന്നു

മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററില്‍ പുതിയ സര്‍ക്കിള്‍ ഫീച്ചര്‍ എത്തുന്നു. ഈ മാസം തുടക്കം മുതല്‍ തന്നെ നിശ്ചിത ഉപഭോക്താക്കള്‍ക്കിടയില്‍ മാത്രം ലഭ്യമാക്കിത്തുടങ്ങി.150 ആളുകളെ ഉള്‍പ്പെടുത്തി നിങ്ങളുടെ ട്വീറ്റുകള്‍ ആ സര്‍ക്കിളിനുള്ളിലേക്ക് മാത്രമായി പരിമിതപ്പെടുത്താന്‍ ഈ സംവിധാനത്തിലൂടെ സാധിക്കും.ഇന്‍സ്റ്റാഗ്രാമിലെ ക്ലോസ് ഫ്രണ്ട്‌സിന് സമാനമാണ് ട്വിറ്റര്‍ സര്‍ക്കിള്‍.ഓരോ ട്വീറ്റിനും പ്രത്യേകം പ്രേക്ഷകരെ തീരുമാനിക്കാന്‍ സര്‍ക്കിള്‍ ഉപയോഗിച്ച് സാധിക്കും.ഒരു ട്വീറ്റ് തയ്യാറാക്കുമ്പോള്‍ നിങ്ങള്‍ക്ക് ഒരു Everyone എന്ന് എഴുതിയ ഒരു ഡ്രോപ്പ് ഡൗണ്‍ മെനു കാണാന്‍ സാധിക്കും. ഇതില്‍ നിന്ന് ട്വിറ്റര്‍ സര്‍ക്കിള്‍ തിരഞ്ഞെടുത്ത് ആ ട്വീറ്റ് ആരെല്ലാം കാണണം എന്ന് തീരുമാനിക്കാം.സര്‍ക്കിളില്‍ പോസ്റ്റ് ചെയ്യുന്ന ട്വീറ്റുകള്‍ റീട്വീറ്റ് ചെയ്യാന്‍ മറ്റുള്ളവര്‍ക്ക് സാധിക്കില്ല. എന്നാല്‍ ട്വീറ്റ് സ്‌ക്രീന്‍ഷോട്ട് എടുക്കാനും ഡൗണ്‍ലോഡ് ചെയ്യാനുമെല്ലാം സാധിക്കും.ചെറിയ പ്രേക്ഷകരിലേക്ക് മാത്രമാണ് ട്വീറ്റുകള്‍ പങ്കുവെക്കുന്നത് എങ്കിലും കമ്പനിയുടെ കമ്മ്യൂണിറ്റി വ്യവസ്ഥകള്‍ പാലിക്കണമെന്നും ട്വിറ്റര്‍ വ്യക്തമാക്കി.

Related Articles

Back to top button