Auto
Trending

കാരന്‍സ് ഡിമാന്റ് കുത്തനെ കൂടി : വില ഉയര്‍ത്താനൊരുങ്ങി കിയ

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയ വിപണിയില്‍ എത്തിച്ചിട്ടുള്ള കാരന്‍സ് എം.പി.വി. വാഹനത്തിന്റെ സ്റ്റൈലിലും ശക്തമായ സുരക്ഷ സംവിധാനങ്ങളിലും ആകൃഷ്ടരായ ഉപയോക്താക്കള്‍ ഈ വാഹനം സ്വന്തമാക്കാന്‍ മത്സരിച്ചെത്തിയതോടെ കാരന്‍സിന്റെ ഡിമാന്റ് വര്‍ധിക്കുകയും ബുക്കിങ്ങ് കാലാവധി ഉയരുകയും ചെയ്തിരുന്നു.എന്നാല്‍, ഏറ്റവും പുതിയ വിവരം അനുസരിച്ച് കാരന്‍സ് എം.പി.വിയുടെ വില വര്‍ധിപ്പിക്കാനുള്ള നീക്കത്തിലാണ് നിര്‍മാതാക്കളായ കിയ മോട്ടോഴ്‌സ്. ഡിസംബര്‍ മാസത്തിനുള്ളിൽ വിലയില്‍ വര്‍ധനവുണ്ടായേക്കുമെന്നാണ് വിലയിരുത്തലുകള്‍. ഇത് പ്രാബല്യത്തില്‍ വന്നാല്‍ ഡിസംബര്‍ മാസത്തിന് ശേഷം കാരന്‍സില്‍ വരുത്തുന്ന രണ്ടാമത്തെ വില വര്‍ധനവായിരിക്കുമിത്. അതേസമയം, എത്ര രൂപയാണ് ഉയരുന്നതെന്നും എത്ര ശതമാനമായിരിക്കും വര്‍ധനവെന്നുമുള്ള കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടില്ല.8.99 ലക്ഷം രൂപ വിലയിലാണ് കാരന്‍സ് എം.പി.വി. ഇന്ത്യയില്‍ അരങ്ങേറ്റം കുറിക്കുന്നത്. എന്നാല്‍, ആദ്യ വില വര്‍ധനവോടെ തന്നെ ഇത് 9.59 ലക്ഷത്തിലേക്ക് ഉയര്‍ന്നിരുന്നു. പെട്രോള്‍ എന്‍ജിനിലെ ഏറ്റവും ഉയര്‍ന്ന വകഭേദമായ 1.4 ജി.ഡി.ഐ. ലക്ഷ്വറി പ്ലസ് സെവന്‍ സീറ്റര്‍ ഡി.സി.ടി. വേരിയന്റിന് 17.69 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. 1.5 ലിറ്റര്‍ ഡീസല്‍ ഓട്ടോമാറ്റിക് മോഡലിന് 17.94 ലക്ഷം രൂപ മുതല്‍ 17.99 ലക്ഷം രൂപ വരെയും, മാനുവല്‍ മോഡലുകള്‍ക്ക് 11.69 ലക്ഷം രൂപ മുതല്‍ 17.09 ലക്ഷം രൂപ വരെയുമാണ് എക്‌സ്‌ഷോറൂം വില.

Related Articles

Back to top button