
ഇന്‍സ്റ്റാഗ്രാമിന് ഗുരുതരമായ സാങ്കേതിക പ്രശ്നം. ഇത് ബാധിക്കപ്പെട്ട ഉപഭോക്താക്കളുടെ അക്കൗണ്ടുകളെല്ലാം ഉപയോഗിക്കാനാവാതെ സസ്പെന്‍ഡ് ചെയ്യപ്പെടുകയാണ്.ഇന്‍സ്റ്റാഗ്രാം പോളിസി ലംഘനങ്ങളുണ്ടായാല്‍ മാത്രമാണ് ഈ രീതിയില്‍ അക്കൗണ്ടുകള്‍ സസ്പെന്‍ഡ് ചെയ്യപ്പെടുള്ളത്. എന്നാല്‍ അത്തരം പ്രവൃത്തികളൊന്നും ചെയ്യാത്തവരുടെ അക്കൗണ്ടുകള്‍ കൂട്ടമായി സസ്പെന്‍ഡ് ചെയ്യപ്പെടുകയാണ്. ഈ ഉപഭോക്താക്കൾക്ക് ‘We Suspended your account on 31 october 2022’ എന്ന സന്ദേശമാണ് തങ്ങളുടെ അക്കൗണ്ടിൽ കാണാൻ സാധിക്കുന്നത്. എങ്ങനെയാണ് വ്യാപകമായി ഇങ്ങനെ ഒരു പ്രശ്നം ഉണ്ടായതെന്ന് വ്യക്തമല്ല. നിരവധിയാളുകളാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഇക്കാര്യം വ്യക്തമാക്കുന്ന സ്ക്രീന്‍ഷോട്ടുകളും ഇവര്‍ പങ്കുവെച്ചിട്ടുണ്ട്. അതേസമയം ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പ്രവേശിക്കുന്നതില്‍ ചില പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെന്ന് തങ്ങള്‍ അറിഞ്ഞിട്ടുണ്ടെന്നും അത് പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രയാസം നേരിട്ടതില്‍ ഖേദിക്കുന്നുവെന്നും ഇന്‍സ്റ്റാഗ്രാം ട്വീറ്റ് ചെയ്തു.