
വാണിജ്യാവശ്യത്തിനുപയോഗിക്കുന്ന പാചകവാതക സിലിണ്ടറുകളുടെ വില കുറച്ച് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍.115.50 രൂപയാണ് 19 കിലോഗ്രാമിന്റെ ഹോട്ടലുകളിലും ഭക്ഷണശാലകളിലുമുപയോഗിക്കുന്ന സിലിണ്ടറിന് കുറച്ചത്. ഇതോടെ ഡല്‍ഹിയില്‍ സിലിണ്ടറിന്റെ വില 1859.50 രൂപയിൽ നിന്നും 1744 രൂപയായി കുറഞ്ഞു.എന്നാല്‍ ഗാര്‍ഹികാവശ്യത്തിനുപയോഗിക്കുന്ന സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല. 14.2 കിലോഗ്രാമിന്റെ സിലിണ്ടറുകളുടെ വില 1053 രൂപയാണ്. സബ്‌സിഡി കൂടാതെയുള്ള വിലയാണിത്.