Big B
Trending

300 ജീവനക്കാരെ പിരിച്ചുവിട്ട് വിപ്രോ

പ്രമുഖ ഐടി കമ്പനിയായ വിപ്രോ ഇരട്ട ജോലിയുമായി ബന്ധപ്പെട്ട് 300 ജീവനക്കാരെ പിരിച്ചുവിട്ടു. ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുന്നതിനിടെ വ്യവസ്ഥകൾക്ക് വിരുദ്ധമായി മറ്റൊരിടത്തുകൂടി രഹസ്യമായി ജോലി ജോലി ചെയ്തവരെയാണ് പിരിച്ചുവിട്ടത്.കമ്പനിയിലെ 300 ജീവനക്കാർ ഒരേ സമയം മറ്റു കമ്പനികളിലും ജോലി ചെയ്യുന്നതായി കണ്ടെത്തി. ഇത്തരം ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ചതായി കമ്പനി ചെയർമാൻ റിഷദ് പ്രേംജി അറിയിച്ചു. വിപ്രോയിൽ ജോലി ചെയ്യുമ്പോൾ തന്നെ മറ്റു ടെക് കമ്പനികളിലും ജോലി ചെയ്യുന്നവരുമുണ്ട്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇത് കൃത്യമായി ചെയ്തിരുന്ന 300 പേരെ കണ്ടെത്തി പിരിച്ചുവിട്ടെന്നും പ്രേംജി പറഞ്ഞു.ഇക്കാര്യം വ്യക്തമാക്കി പ്രേംജി ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇതിനെ വിപ്രോ ചെയർമാൻ റിഷദ് പ്രേംജി രൂക്ഷമായാണ് വിമർശിച്ചത്. ഐടി കമ്പനികളെല്ലാം ഇത്തരക്കാർക്കെതിരെ നടപടിക്ക് ഒരുങ്ങുകയാണ്.പ്രേംജിയുടെ ട്വീറ്റ് ടെക് മേഖലയിൽ വലിയ ചർച്ചയായിട്ടുണ്ട്. കഴിഞ്ഞയാഴ്ച ഇൻഫോസിസ് ജീവനക്കാർക്കും ഇത് സംബന്ധിച്ച് ഇമെയിൽ അയച്ചിരുന്നു.

Related Articles

Back to top button