Auto
Trending

പഞ്ച് കാമിയോ പതിപ്പുമായി ടാറ്റ

പഞ്ചിന്റെ കാമിയോ പതിപ്പുമായി ടാറ്റ. അഡ്വഞ്ചർ, അഡ്വഞ്ചർ റിഥം, അക്കംപ്ലിഷ്, അക്കംപ്ലിഷ് ഡസിൽ എന്നീ വകഭേദങ്ങളിൽ ഓട്ടമാറ്റിക്, മാനുവൽ ഗിയർ ബോക്സുകളുമായി കാമിയോ പതിപ്പ് ലഭ്യമാണ്. അലൂറിങ് ഫോളിയേജ് ഗ്രീൻ നിറമാണ് പുതിയ പതിപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത. കൂടാതെ റൂഫിന് പിയാനോ ബ്ലാക്കും പ്രിസ്റ്റൈൻ വൈറ്റും നൽകാൻ സാധിക്കും. ഫെൻഡറുകളിൽ കാമോ ബാഡ്ജിങ്ങുമുണ്ട്. ഇന്റീരിയറിന് മിലിറ്ററി ഗ്രീൻ നിറമാണ്, കൂടാതെ കാമോഫ്ലാഗിഡ് സീറ്റ് അപ്ഹോൾസ്റ്ററിയുമുണ്ട്. അഡ്വഞ്ചർ മാനുവൽ കാമിയോ പതിപ്പിന് 6.85 ലക്ഷ രൂപയും അഡ്വഞ്ചർ കാമിയോ ഓട്ടമാറ്റിക്കിന് 7.45 ലക്ഷം രൂപയുമാണ് വില. അഡ്വഞ്ചർ റിഥം മാനുവലിന് 7.20 ലക്ഷം രൂപയും ഓട്ടമാറ്റിക്കിന് 7.80 ലക്ഷം രൂപയും. അക്കംപ്ലീഷ് മാനുവലിന് 7.65 ലക്ഷം രൂപയും ഓട്ടമാറ്റിക്കിന് 8.25 ലക്ഷം രൂപയും അക്കംപ്ലീഷ് ഡസിലിന്റെ മാനുവൽ പതിപ്പിന് 8.03 ലക്ഷം രൂപയും ഓട്ടമാറ്റിക് പതിപ്പിന് 8.63 ലക്ഷം രൂപയുമാണ് വില. കഴിഞ്ഞ ഓട്ടോ എക്സ്പോയിലെ ടാറ്റയുടെ പ്രധാന ആകർഷണങ്ങളിലൊന്നായിരുന്ന എച്ച്ബിഎക്സ് കൺസെപ്റ്റിന്റെ പ്രൊഡക്‌ഷൻ മോഡലാണ് ഈ ചെറു എസ്‌യുവി. ടാറ്റയുടെ ഇംപാക്റ്റ് 2 ഡിസൈൻ ഫിലോസഫിയിൽ നിർമിക്കുന്ന വാഹനത്തിന് 3840എംഎം നീളവും 1822 എംഎം വീതിയും 1635എംഎം ഉയരവുമുണ്ട്. 1.2 ലീറ്റർ 3 സിലിണ്ടർ പെട്രോൾ എൻജിനുള്ള വാഹനത്തിന് 86 ബിഎച്ച്പി കരുത്തുണ്ട്.

Related Articles

Back to top button