Big B
Trending

കൊവിഡ് കാല പഠനത്തിലും ഉയർന്ന റിസൾട്ടുമായി നെഹ്റു കോളേജ്

കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റി ( കെ.ടി.യു) നടത്തിയ 2021ലെ പാസ്ഔട്ട് പരീക്ഷയിൽ മിന്നുന്ന വിജയം നേടി നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂട്ടിന് കീഴിലുള്ള തൃശൂർ പാമ്പാടി നെഹ്റു കോളേജ് ഓഫ് എൻജിനീയറിങ്ങ് & റിസർച്ച് സെൻററിലെ വിദ്യാർത്ഥികൾ. മെക്കാനിക്കൽ എൻജിനീയറിംഗിൽ അനസ് മുഹമ്മദ് അലി ഒന്നാം റാങ്കും, എയറോനോട്ടിക്കൽ എൻജിനീയറിങ്ങിൽ സുജീഷ് .ഇ.എം രണ്ടാം റാങ്കും കരസ്ഥമാക്കി. കൂടാതെ ഗ്രൂപ്പിന് കീഴിലെ മറ്റൊരു കോളേജായ പാലക്കാട് ലക്കിടിയിലുള്ള ജവഹർലാൽ എഞ്ചിനീയറിംഗ് കോളേജും മികച്ച വിജയം സ്വന്തമാക്കി.തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ കോളേജുകളിൽ 5-ാംസ്ഥാനം കരസ്ഥമാക്കിയ കോളേജിന്റെ വിജയശതമാനം ഇലക്ട്രിക്കൽ, കമ്പ്യൂട്ടർ സയൻസ്, ഓട്ടോമൊബൈൽ, മെക്കട്രോണിക്സ് എന്നിവയിൽ 100%വും എയറോനോട്ടിക്സ് 97%, സിവിൽ 94%, ഇലക്ട്രോണിക്സ് 92%, മെക്കാനിക്കൽ 91% എന്നിങ്ങനെയാണ്. ഐ.എസ്.ഒ. അംഗീകാരം, നാക്ക്, എൻ.ബി.എ. എന്നിവയുടെ അക്രഡിറ്റേഷൻ എന്നിവയുമുള്ള കാമ്പസാണിത്. വിദ്യാർത്ഥികൾ കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നതോടു കൂടി തൊഴിൽ സംരഭകരാക്കാൻ സഹായിക്കുന്ന കേന്ദ്രഗവൺമെന്റ് സഹായത്തോടു കൂടി നടത്തുന്ന ടെക്നോളജി ബിസിനസ് ഇൻക്യുബേറ്ററും നെഹ്റു ഗ്രൂപ്പിനു കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഉപരിപഠന മേഖലയിലെ വൈവിദ്ധ്യമാർന്ന തൊഴിലധിഷ്ഠിത കോഴ്സുകളും അവയുടെ തൊഴിൽ സാധ്യത വർദ്ധിപ്പിക്കുന്ന അനേകം ആഡ് ഓൺ കോഴ്സകളും നെഹ്റു ഗ്രൂപ്പിന്റെ കീഴിലുള്ള കോളേജുകളിൽ നൽകുന്നുണ്ട്.എം.ബി.ബി.എസ്., എം.ഡി., എം.എസ്., എം.ടെക്, ബി.ടെക്, എം.ബി.എ., എം.സി.എ., എ.എം.ഇ. (എയറോ), ബി.ആർക്ക്, ഫാം.ഡി., ബി.ഫാം., ഡി.ഫാം., ഫാം.ഡി., എം.ഫാം., ബി.എസ്.സി. നേഴ്സിംഗ്, എൽ.എൽ.ബി., ബിബിഎ എൽ.എൽ.ബി., ബി.കോം. എൽ.എൽ.ബി., ആർട്ട്സ് & സയൻസ്, ഹെൽത്ത് സയൻസ് കോഴ്സുകൾ തുടങ്ങിയ കോഴ്സകളിലേക്കുള്ള അഡ്മിഷൻ തുടർന്നുകൊണ്ടിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് 9656000005, 9605771555,
7510224777, 7510331777 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.

Related Articles

Back to top button