Tech
Trending

വിന്‍ഡോസ് 11-ലെ ഫോട്ടോസ് ആപ്പിന് വീണ്ടും പുതിയ ഡിസൈന്‍

വിന്‍ഡോസ് 11-ലെ ഫോട്ടോസ് ആപ്പിന് മൈക്രോസോഫ്റ്റ് വീണ്ടും പുതിയ ഡിസൈന്‍ പരീക്ഷിക്കുന്നു. ഇതില്‍ ശ്രദ്ധേയമായ മാറ്റം ഇതിലെ ഗാലറി വ്യൂ ആണ്. ഇതുവഴി വിവിധ രീതികളില്‍ കംപ്യൂട്ടറിലെ ചിത്രങ്ങള്‍ തിരയാന്‍ ഉപഭോക്താവിന് സാധിക്കും.വിന്‍ഡോസ് ഇന്‍സൈഡര്‍ ഉപഭോക്താക്കള്‍ക്കാണ് ഈ പുതിയ ഫോട്ടോസ് ആപ്പിന്റെ പ്രിവ്യൂ പതിപ്പ് ആദ്യം ലഭിക്കുക. ഈ ഉപഭോക്താക്കളില്‍ നിന്നുള്ള അഭിപ്രായങ്ങളും അറിഞ്ഞ ശേഷമായിരിക്കും ഇത് കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുക.ചിത്രങ്ങള്‍ തിരയുന്നതും കണ്ടുപിടിക്കുന്നതും ലളിതമാക്കുകയാണ് പുതിയ ഡിസൈനിലൂടെ. ഇതുവഴി ചിത്രങ്ങള്‍ വളരെ എളുപ്പത്തില്‍ വണ്‍ഡ്രൈവിലേക്ക് ബാക്ക് അപ്പ് ചെയ്യാനും സാധിക്കും.പുതിയ സൗകര്യങ്ങള്‍ ഉപയോഗിച്ച് ആകര്‍ഷകമായ രീതിയില്‍ ചിത്രങ്ങള്‍ ക്രമീകരിക്കാനാകും. ഗൂഗിള്‍ ഫോട്ടോസിന് സമാനമായി ‘മെമ്മറീസ്’ ഫീച്ചര്‍ഇതിലുണ്ടാവും. മള്‍ടി വിന്‍ഡോ, മള്‍ടി സ്‌ക്രീന്‍ ഫീച്ചറുകള്‍, ഫോണില്‍ നിന്നും മറ്റ് എക്‌സ്‌റ്റേണല്‍ സ്‌റ്റോറേജുകളില്‍ നിന്നും എളുപ്പം ഫോണുകള്‍ ഇംപോര്‍ട്ട് ചെയ്യാനുള്ള സൗകര്യം തുടങ്ങി ഒട്ടേറെ സൗകര്യങ്ങള്‍ ആപ്പില്‍ ഒരുക്കിയിട്ടുണ്ട്. നിലവിലുള്ള ഫോട്ടോസ് ആപ്പിന്റെ സ്ഥാനത്താണ് പുതിയ അപ്‌ഡേറ്റ് എത്തുക.

Related Articles

Back to top button