Tech
Trending

ഇന്‍സ്റ്റാഗ്രാമില്‍ പ്രായം സ്ഥിരീകരിക്കാന്‍ വീഡിയോ സെല്‍ഫി സംവിധാനം വരുന്നു

ഇന്‍സ്റ്റാഗ്രാമില്‍ നിര്‍ദേശിച്ച പ്രായപരിധിയ്ക്ക് താഴെയുള്ള കുട്ടികളെ നിയന്ത്രിക്കുന്നതിനായി കുട്ടികളുടെ പ്രായം പരിശോധിക്കുന്നതിനുള്ള പുതിയ സംവിധാനം വരുന്നു. ഇതിനായി ഫേഷ്യല്‍ അനാലിസിസ് സോഫ്റ്റ് ആയ വെയറോടുകൂടിയ വീഡിയോ സെല്‍ഫി ഫീച്ചര്‍ പരീക്ഷിക്കുകയാണ് ഇന്‍സ്റ്റാഗ്രാം.ഇന്‍സ്റ്റാഗ്രാം ഉപയോഗിക്കുന്നവര്‍ 13 വയസിന് മുകളില്‍ പ്രായമുള്ളവരായിരിക്കണം എന്നാണ് നിബന്ധന. എന്നാല്‍ ജനന തീയ്യതി മാറ്റി നല്‍കി ഈ നിയന്ത്രണം വളരെ എളുപ്പം മറികടക്കുകയാണ് കുട്ടികള്‍.വിവിധ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ വീഡിയോ സെല്‍ഫി വഴിയുള്ള വെരിഫിക്കേഷന്‍ നിലവിലുണ്ട്. പ്രായവും വ്യക്തിത്വവും തെളിയിക്കുന്നതിനാണ് ഇത് ഉപയോഗിക്കുന്നത്.യുകെ ഡിജിറ്റല്‍ ഐഡന്റിഫിക്കേഷന്‍ സേവനദാതാവായ യോറ്റിയുമായി സഹകരിച്ചാണ് ഇന്‍സ്റ്റാഗ്രാം വീഡിയോ സെല്‍ഫികളില്‍ നിന്നും മുഖം വിശകലനം ചെയ്യുന്ന സാങ്കേതിക വിദ്യ ഒരുക്കുന്നത്. ആളുകളുടെ മുഖ ചിത്രം പരിശോധിച്ച് പ്രായം തിരിച്ചറിയാന്‍ യോറ്റിയുടെ അല്‍ഗൊരിതത്തിന്‍ സാധിക്കും.ആറ് മുതല്‍ 12 വയസ് വരെയുള്ള വരില്‍ ഈ ഈസാങ്കേതിക വിദ്യ കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. പിഴവുകളുണ്ടായാല്‍ തന്നെ 1.36 വയസിന്റെ വ്യത്യാസമേ ഉണ്ടാവുന്നുള്ളൂ. അത് പോലെ 13-19 വയസുവരെയുള്ളവരില്‍ പിഴവുണ്ടായാല്‍ 1.52 വയസിന്റെ വ്യത്യാസമേയുള്ളൂ.പ്രായം പരിശോധിച്ചുകഴിഞ്ഞാല്‍ ഈ ചിത്രങ്ങള്‍ നീക്കം ചെയ്യുമെന്ന് കമ്പനികള്‍ ഉറപ്പുനല്‍കുന്നു.

Related Articles

Back to top button