Tech
Trending

15,000 എംഎഎച്ച് ബാറ്ററിയുമായി ഹോത്വാവ് ഡബ്ല്യു10 എത്തി

വാട്ടർ റെസിസ്റ്റന്റ് ഡിസൈനുള്ള ഹോത്വാവ് ഡബ്ല്യു10 (Hotwav W10) സ്മാർട് ഫോൺ വിൽപനക്കെത്തി.15,000 എംഎഎച്ച് ബാറ്ററിയാണ് ഫോണിന്റെ ഏറ്റവും വലിയ സവിശേഷത. ഫോണിന് 1,200 മണിക്കൂർ വരെ സ്റ്റാൻഡ്‌ബൈ സമയം ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഹോത്വാവ് ഡബ്ല്യു10 ജൂൺ 27 മുതൽ ജൂലൈ 1 വരെ ആലിഎക്സ്പ്രസിൽ (AliExpress) 99.99 ഡോളറിന് (ഏകദേശം 8,000 രൂപ) വാങ്ങാൻ ലഭ്യമാകും. ഗ്രേ, ഓറഞ്ച് നിറങ്ങളിലാണ് ഹോത്വാവ് ഡബ്ല്യു10 വരുന്നത്.ഈ പരുക്കൻ സ്മാർട് ഫോണിന് എച്ച്ഡി+ (720×1,600 പിക്സലുകൾ) റെസലൂഷനോടുകൂടിയ 6.53 ഇഞ്ച് ഡിസ്പ്ലേയുണ്ട്. 4 ജിബി റാമും 32 ജിബി ഓൺബോർഡ് സ്റ്റോറേജും സഹിതമുള്ള മീഡിയടെക് ഹീലിയോ എ 22 ആണ് പ്രോസസർ.സ്മാർട് ഫോണിന് 13 മെഗാപിക്‌സൽ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും മുൻവശത്ത് 5 മെഗാപിക്‌സൽ സെൽഫി ഷൂട്ടറുമുണ്ട്.ഹോത്വാവ് ഡബ്ല്യു10 ൽ 15,000 എംഎഎച്ച് ബാറ്ററിയുണ്ട്. ഇത് 28 മണിക്കൂർ തടസ്സമില്ലാത്ത വിഡിയോ പ്ലേ ടൈം നൽകുമെന്ന് അവകാശപ്പെടുന്നു. 18W വയർഡ് ചാർജിങ്, റിവേഴ്സ് ചാർജിങ് പിന്തുണക്കുന്നുണ്ട്. വാട്ടർ വാട്ടർ റെസിസ്റ്റന്റ് ഡിസൈനിനായി ഐപി68, ഐപി69കെ റേറ്റുചെയ്തിരിക്കുന്നു. ജിപിഎസ്, ഗ്ലോനാസ്, ബെയ്‌ദോ, ഗലീലിയോ എന്നീ നാല് സാറ്റലൈറ്റ് നാവിഗേഷൻ സംവിധാനങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

Related Articles

Back to top button