Auto
Trending

ജി.എസ്.ടി നഷ്ടപരിഹാര സെസ് 2026 മാര്‍ച്ചുവരെ നീട്ടി

ചരക്ക് സേവന നികുതിയോടൊപ്പം ഈടാക്കിയിരുന്ന നഷ്ടപരിഹാര സെസ് പിരിക്കുന്നത്‌ 2026 മാര്‍ച്ചുവരെ നീട്ടി.ഇതോടെ നാലു വര്‍ഷംകൂടി സെസ് പിരിവ് തുടരും.ജൂണില്‍ അവസാനിക്കാനിരിക്കെയാണ് തിരക്കിട്ട് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയത്.കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലായി വരുമാനത്തില്‍ കുറവുണ്ടായതിനെതുടര്‍ന്ന് എടുക്കേണ്ടിവന്ന വായ്പകള്‍ തിരിച്ചടയ്ക്കുന്നതിനാണ് 2026 മാര്‍ച്ചുവരെ പിരിവ് തുടരാന്‍ ധനമന്ത്രി നിര്‍മല സീതാരാമന്റെ അധ്യതക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചത്.പുകയില, സിഗരറ്റ്, ഹുക്ക, വിലകൂടിയ മോട്ടോര്‍ സൈക്കിളുകള്‍, വിമാനം, ഉല്ലാസക്കപ്പല്‍, ആഢംബര വാഹനങ്ങള്‍ എന്നിവയ്ക്കുമേലുള്ള അധിക ബാധ്യത ഇതോടെ തുടരും.വാറ്റ് പോലുള്ള നികുതികള്‍ ഏകീകരിച്ച് ജിഎസ്ടിക്കുകീഴില്‍ കൊണ്ടുവന്നതിനെതുടര്‍ന്ന് സംസ്ഥാനങ്ങള്‍ക്കുണ്ടായ നഷ്ടം പരിഹരിക്കുന്നതിന് 2022 ജൂണ്‍വരെ നഷ്ടപരിഹാരം നല്‍കാന്‍ കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ ലക്‌നൗവില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സി തീരുമാനമെടുത്തിരുന്നു.

Related Articles

Back to top button