Tech
Trending

A15 ചിപ്പുമായി ആപ്പിള്‍ ഐഫോണ്‍ എസ്ഇ 3 പുറത്തിറക്കി

ആപ്പിളിന്റെ വില കുറഞ്ഞ സ്മാര്‍ട്‌ഫോണ്‍ സീരീസ് ആയ ഐഫോണ്‍ എസ്ഇ ശ്രേണിയിലേക്ക് പുതിയ ഫോണ്‍ അവതരിപ്പിച്ചു. 5ജി സൗകര്യത്തോടുകൂടിയുള്ള ഐഫോണ്‍ എസ്ഇ 3 ആണ് അവതരിപ്പിച്ചത്.64 ജിബി, 128 ജിബി, 256 ജിബി മോഡലുകളിലെത്തുന്ന ഫോണിന് 43900 രൂപയിലാണ് വില തുടങ്ങുന്നത്. മൂന്ന് നിറങ്ങളില്‍ ഫോണ്‍ വിപണിയിലെത്തും.ഐഫോണ്‍ 13 ല്‍ അവതരിപ്പിച്ച ആപ്പിളിന്റെ എ15 ബയോണിക് ചിപ്പ് ആണ് പുതിയ ഐഫോണ്‍ എസ്ഇയില്‍ ഉപയോഗിച്ചിരിക്കുന്നത്. സ്മാര്‍ട്‌ഫോണിലെ ഏറ്റവും വേഗം കൂടിയ 6 കോര്‍ സിപിയു ആണിതില്‍. ഐഫോണ്‍ 8 നേക്കാള്‍ 1.8 ഇരട്ടി വേഗം കൂടുതലായിരിക്കും ഐഫോണ്‍ എസ്.ഇയ്ക്ക്.750 x 1334 പിക്‌സല്‍ റസലൂഷനുള്ള 4.7 ഇഞ്ച് റെറ്റിന് എച്ച്ഡി ഡിസ്‌പ്ലേയില്‍ 326 പിപിഐ പിക്‌സല്‍ ഡെന്‍സിറ്റിയും 625 നിറ്റ്‌സ് ഉയര്‍ന്ന ബ്രൈറ്റ്‌നെസുമുണ്ടാവും.12 എംപി റിയര്‍ ക്യാമറയാണ് ഇതിനുള്ളത്. എഫ്1.8 വൈഡ് ആംഗിള്‍ ലെന്‍സ് ആണിതില്‍. ഡീപ്പ് ഫ്യൂഷന്‍, സ്മാര്‍ട് എച്ച്ഡിആര്‍ 4, ഫോട്ടോഗ്രഫിക് സ്റ്റൈലുകള്‍ എന്നിവയുണ്ട്. 60എഫ്പിഎസില്‍ 4കെ വീഡിയോ റെക്കോര്‍ഡിങ് സൗകര്യവും ലഭിക്കും. 7 മെഗാപിക്‌സല്‍ ക്യാമറ സെന്‍സറാണ് സെല്‍ഫിയ്ക്ക് വേണ്ടി നല്‍കിയിരിക്കുന്നത്.ഫോണിന് മികച്ച പ്രവര്‍ത്തന വേഗതയും മികവും കൈവരാന്‍ എ15 ചിപ്പിന്റെ പിന്‍ബലത്തോടുകൂടി സാധിക്കും. 5ജി, 4ജി വോള്‍ടി, വൈഫഐ5, ബ്ലൂടൂത്ത് വി5, ജിപിഎസ്/എ-ജിപിഎസ്, എന്‍എഫ്‌സി, ലൈറ്റ്‌നിങ് പോര്‍ട്ട് കണക്റ്റിവിറ്റി ഓപ്ഷനുകളാണ് ഇതിലുള്ളത്.

Related Articles

Back to top button