
മഹാരാഷ്ട്രയില്‍ ഗ്ലാസ് പ്രതലത്തോടുകൂടിയ രാജ്യത്തെ നീളംകൂടിയ തൂക്കുപാലം വരുന്നു.അമരാവതിയിലെ ഹില്‍സ്റ്റേഷനായ ചിഖല്‍ദരയില്‍ 407 മീറ്റര്‍ നീളത്തിലാണ് തൂക്കുപാലം നിര്‍മിക്കുന്നത്. ഇതിന്റെ നടുവിലായി 100 മീറ്ററിലാണ് ഗ്ലാസ് പ്രതലമൊരുക്കുക. ലോകത്താദ്യമായി ഒറ്റകേബിളില്‍ നിര്‍മിക്കുന്ന തൂക്കുപാലമെന്ന സവിശേഷതയുമുണ്ടിതിന്. ഗ്ലാസ് പ്രതലമുള്ള രാജ്യത്തെ രണ്ടാമത്തെ തൂക്കുപാലം കൂടിയാണിത്.ചിഖല്‍ദരയില്‍ ഹരിക്കേന്‍ പോയന്റിനും ഗൊരേഘട് പോയന്റിനും ഇടയിലുള്ള തൂക്കുപാലത്തിന്റെ തൂണുകളടക്കം 70 ശതമാനം നിര്‍മാണം പൂര്‍ത്തിയായി. 2023 ജൂലായോടെ നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. 35 കോടി രൂപയാണ് പ്രതീക്ഷിത ചെലവ്.2022 ജനുവരിയിലാണ് വനംവകുപ്പ് പദ്ധതിക്ക് അനുമതി നല്‍കിയത്. മേല്‍ഘട്ട് കടുവസങ്കേതത്തിനു മുകളിലൂടെയാണ് ഈ പാലം കടന്നുപോകുന്നത്. അതുകൊണ്ടുതന്നെ പാലം ടൂറിസംമേഖലയില്‍ വലിയ മാറ്റങ്ങളുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മുംബൈനാഗ്പുര്‍ അതിവേഗ പാതയ്ക്കരികിലാണ് വിദര്‍ഭമേഖലയിലെ ഏക ഹില്‍സ്റ്റേഷനായ ചിഖല്‍ദര.