Travel
Trending

ബോഡിനായ്ക്കന്നൂരില്‍നിന്ന് ആദ്യ തീവണ്ടി ഇന്ന് പുറപ്പെടും

കേരള അതിര്‍ത്തിയായ ബോഡിനായ്ക്കന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് ആദ്യ ട്രെയിന്‍ വ്യാഴാഴ്ച രാത്രി 8.30-ന് യാത്ര തിരിക്കും. ട്രെയിന്‍ നമ്പര്‍ 20602 മധുര-എം.ജി.ആര്‍. ചെന്നൈ സെന്‍ട്രല്‍ എക്‌സ്പ്രസാണ് ബോഡിനായ്ക്കന്നൂരില്‍നിന്ന് പുറപ്പെടുന്നത്. ബ്രോഡ്‌ഗേജ് ആക്കിയതോടെയാണ് ഇവിടെ റെയില്‍വേ സ്റ്റേഷന്‍ അനുവദിച്ചത്. ഇതോടെ, ഇത് ഇടുക്കിയില്‍നിന്ന് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷനായി. ട്രെയിന്‍ നമ്പര്‍ 06702 തേനി-മധുര അണ്‍റിസേര്‍വ്ഡ് സ്‌പെഷ്യല്‍ ട്രെയിന്‍ രാത്രി 8.45-ന് പുറപ്പെടുമെന്നും ദക്ഷിണ റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു. ഇടുക്കി ജില്ലയിലെ പൂപ്പാറയില്‍നിന്ന് 35 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ബോഡിനായ്ക്കനൂര്‍ റെയില്‍വേ സ്റ്റേഷനിലെത്താം. മറയൂരില്‍നിന്ന് 47 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഉദുമലൈപ്പേട്ട റെയില്‍വേ സ്റ്റേഷനിലെത്താം. ഇടുക്കിയുടെ രണ്ടുഭാഗത്തും തമിഴ്‌നാട് അതിര്‍ത്തികളില്‍ റെയില്‍പാതകള്‍ യാഥാര്‍ഥ്യമായി ഇടുക്കി ജില്ലക്കാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും ശബരിമല തീര്‍ഥാടകര്‍ക്കും പുതിയ സര്‍വീസുകള്‍ ഉപകാരപ്രദമാകും. ബോഡിമെട്ടുതൊട്ട് തേനിവരെയുള്ള 15 കിലോമീറ്റര്‍ ഇപ്പോള്‍ ബ്രോഡ്‌ഗേജാണ്. ബോഡിമെട്ടില്‍നിന്ന് ചെന്നൈക്ക് പോകാം.

Related Articles

Back to top button