Travel
Trending

കണ്ണാടി പാലം ഇനി തിരുവനന്തപുരത്തും

വയനാട്ടിൽ മാത്രമല്ല, തലസ്ഥാനത്തും ചില്ലുപാലം വരുന്നു. വിനോദ സഞ്ചാര വകുപ്പിന് കീഴിൽ സംസ്ഥാനത്ത് ആദ്യമായി ഗ്ലാസ് ബ്രിജ് വരുന്നു. തിരുവനന്തപുരത്തെ ആക്കുളം ടൂറിസ്റ്റ് വില്ലേജിലാണ് കണ്ണാടി പാലം ആരംഭിക്കുന്നത്. ഇതിന്റെ പ്രാരംഭ പ്രവർത്തനങ്ങളും തുടങ്ങി. സഞ്ചാരികൾക്ക് ആക്കുളത്ത് എത്തിയാൽ ഗ്ലാസ് ബ്രിഡ്ജ് അനുഭവം ആസ്വദിക്കാം. 2022 നവംബറിലാണ് ആക്കുളം സാഹസിക വിനോദ സഞ്ചാര പദ്ധതിയുടെ ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്തത്. ആകാശ സൈക്കിളിങ് മുതൽ മ്യൂസിക്കൽ ഫൗണ്ടൈൻ വരെ ഒരുക്കിയാണ് ഇവിടെ സന്ദർശകരെ ആകർഷിക്കുന്നത്. തിരുവനന്തപുരം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും യുവജന സഹകരണ സ്ഥാപനമായ വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് എൻ്റർപ്രണേർസ് കോ.ഒപ്പറേറ്റീ സൊസൈറ്റിയും സംയുക്തമായാണ് ആക്കുളം സാഹസിക വിനോദ സഞ്ചാര കേന്ദ്രത്തിന്റെ നടത്തിപ്പും പരിപാലനവും. സാഹസിക റൈഡുകൾക്കൊപ്പം ഇന്ത്യയിലെ ആദ്യത്തെ മ്യൂസിക്കൽ ഫയർ ഫൗണ്ടനും ഇവിടെ തയാറാണ്. അക്കുളം ടൂറിസം വില്ലേജിലെ രണ്ടാം ഘട്ട പദ്ധതികളുടെ ഭാഗമായാണ് ഗ്ലാസ് ബ്രിഡ്ജ് വരുന്നത്. അതോടൊപ്പം ടോയ് ട്രെയിൻ സർവീസ്, വെർച്വൽ റിയാലിറ്റി സോൺ, പെറ്റ്സ് പാർക്ക്, മഡ് റെയ്സ് കോഴ്സ് എന്നിവയും ആരംഭിക്കും. ആറ് മാസത്തിനുള്ളിൽ തന്നെ ടൂറിസ്റ്റ് വില്ലേജിൽ ഒന്നേകാൽ ലക്ഷത്തോളം സഞ്ചാരികൾ സന്ദർശിക്കുകയും ഒരു കോടിയിൽ അധികം വരുമാനം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പാലിച്ചു കൊണ്ടാണ് ആക്കുളം ടൂറിസം വില്ലേജ് പ്രവര്‍ത്തിക്കുന്നത്.

Related Articles

Back to top button