Auto
Trending

മികച്ച വിൽപന നേട്ടവുമായി മാരുതി ഫ്രോങ്സ്

കഴിഞ്ഞ മാസം അവസാനം വില പ്രഖ്യാപിച്ച മാരുതി ഫ്രോങ്സിന്റെ ആദ്യ മാസത്തെ വിൽപന 8784 യൂണിറ്റ്. കണക്കുകൾ പ്രകാരം പുറത്തിറങ്ങിയ ആദ്യമാസത്തിൽ തന്നെ മികച്ച വിൽപനയാണ് ഫ്രോങ്സ് നേടിയത്.വില പ്രഖ്യാപിക്കും മുൻപേ മികച്ച ബുക്കിങ് മാരുതിയുടെ കോംപാക്റ്റ് ക്രോസ് ഓവർ ഫ്രോങ്സിന് ലഭിച്ചു എന്നാണ് കമ്പനി അറിയിക്കുന്നത്.ഇതോടെ ഇന്ത്യയിൽ ഏറ്റവും അധികം വിൽപനയുള്ള കാറുകളിൽ 15–ാം സ്ഥാനവും ഫ്രോങ്സിന് ലഭിച്ചു.ബലേനോയെ അടിസ്ഥാനപ്പെടുത്തി വിപണിയിലെത്തിയ ഫ്രോങ്സിന് 7.46 ലക്ഷം രൂപ മുതൽ 13.13 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. വാഹനത്തിന്റെ 1.2 ലീറ്റർ വകഭേദത്തിന്റെ വില 7.46 ലക്ഷം രൂപ മുതൽ 9.72 ലക്ഷം രൂപ വരെയാണ്. 1 ലീറ്റർ ബൂസ്റ്റർ ജെറ്റ് എൻജിൻ മോഡലിന്റെ വില 9.72 ലക്ഷം രൂപ മുതൽ 13.13 ലക്ഷം രൂപ വരെ.ഹാർടെക് പ്ലാറ്റ്‌ഫോമിലാണ് വാഹനം നിർമിച്ചിരിക്കുന്നത്, മാരുതി സുസുക്കി ഫ്രോങ്‌സിൽ ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേയും വയർലെസ് ചാർജിങ് സവിശേഷതകളും സജ്ജീകരിച്ചിരിക്കുന്നു. സിഗ്മ, ഡെൽറ്റ, ഡെൽറ്റ പ്ലസ്, സീറ്റ, ആൽഫ എന്നിങ്ങനെ അഞ്ചു വകഭേദങ്ങളിൽ ഫ്രോങ്സ് എത്തും.

Related Articles

Back to top button