Tech
Trending

Xperia 1 V പുറത്തിറക്കാനൊരുങ്ങി സോണി

ഈ വര്‍ഷത്തെ പുതിയ സ്മാര്‍ട്‌ഫോണുകള്‍ പുറത്തിറക്കാനൊരുങ്ങുകയാണ് സോണി. എക്‌സ്പീരിയ വണ്‍ 4 ന്റെ പിന്‍ഗാമിയായ എക്‌സ്പീരിയ വണ്‍ 5 താമസിയാതെ പുറത്തിറക്കും. മെയ് 11 ന് രാത്രി 9.30 ന് ഒരു യൂട്യൂബ് ലൈവ് പരിപാടിക്ക് തയ്യാറെടുക്കുകയാണ് കമ്പനി. രൂപകല്‍പനയില്‍ മുന്‍ഗാമിയായ എക്‌സ്പീരിയ വണ്‍ 4 ന് സമാനമായിരിക്കും എക്‌സ്പീരിയ വണ്‍ 5 എന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ മെച്ചപ്പെട്ട പ്രൊസസറും ക്യാമറയുമായിരിക്കും ഫോണില്‍. പുതിയ ക്യാമറ സെന്‍സറുമായാണ് പുതിയ ഫോണ്‍ പുറത്തിറങ്ങുകയെന്നാണ് സോണി ഒരു ട്വീറ്റില്‍ സൂചന നല്‍കുന്നത്. സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 2 പ്രൊസസര്‍ ചിപ്പില്‍ പ്രവര്‍ത്തിക്കുന്ന ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്‌ഫോണ്‍ ആയിരിക്കും ഇതെന്നും സോണി വ്യക്തമാക്കിയിട്ടുണ്ട്. സോണി പങ്കുവെച്ച ടീസറില്‍ ഫോണിന് മുകളിലായി ഒരു ക്യാമറ ഐലന്റും അതില്‍ സെയ്‌സ് (Zeiss) ലോഗോയും നല്‍കിയിട്ടുണ്ട്. അതായത് സെയെസ് ബ്രാന്‍ഡിലുള്ള ക്യാമറകളുമായാണ് സോണി എക്‌സ്പീരിയ വണ്‍ 5 എത്തുന്നത്. മെച്ചപ്പെട്ട ചിത്രങ്ങള്‍ പകര്‍ത്താന്‍ സഹായിക്കുന്ന പുതിയ സാങ്കേതിക വിദ്യകളുമായാവും ഫോണ്‍ എത്തുക എന്നത് വിവരം. 6.5 ഇഞ്ച് ഒഎല്‍ഇഡി സ്‌ക്രീനില്‍ 4കെ റസലൂഷനും 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും ഉണ്ടായേക്കും. ചോര്‍ന്നുവന്ന ചില റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 3.5 എംഎം ഹെഡ്‌ഫോണും യുഎസ്ബി ടൈപ്പ് സി പോര്‍ട്ടും ഫോണിനുണ്ടാവും.

Related Articles

Back to top button