Tech
Trending

പുതിയ ഗൂഗിൾ പിക്സൽ ഫോൾഡ് അവതരിപ്പിച്ചു

ഗൂഗിളിന്റെ പുതിയ ഹാൻഡ്സെറ്റ് പിക്സൽ ഫോൾഡ് ഐ/ഒ 2023 ഇവന്റിൽ അവതരിപ്പിച്ചു. പിക്സല്‍ ഫോൾഡിന്റെ 256 ജിബി സ്റ്റോറേജ് വേരിയന്റിന് 1,799 ഡോളറാണ് വില (ഏകദേശം 1,47,500 രൂപ). 512 ജിബി സ്റ്റോറേജ് മോഡലിന് 1,919 ഡോളറും വില (ഏകദേശം 1,57,300 രൂപ) നൽകണം. ഗൂഗിൾ പിക്സല്‍ ഫോൾഡ് യുഎസിൽ പ്രീ-ബുക്കിങ് തുടങ്ങി. അടുത്ത മാസം മുതൽ വിതരണം തുടങ്ങും. ലോകമെമ്പാടുമുള്ള തിരഞ്ഞെടുത്ത വിപണികളിൽ മാത്രമാണ് ഗൂഗിൾ പിക്സല്‍ ഫോൾഡ് വിൽക്കുക.ഒബ്സിഡിയൻ, പോർസലൈൻ കളർ ഓപ്ഷനുകളിൽ ഫോൺ ലഭ്യമാകും. പിക്സൽ ഫോൾഡ് വാങ്ങുന്ന ഉപഭോക്താക്കൾക്ക് കമ്പനി സൗജന്യമായി പിക്സൽ വാച്ച് നൽകും. ഗൂഗിളിന്റെ ആദ്യത്തെ മടക്കാവുന്ന സ്മാർട് ഫോണിന് കമ്പനിയുടെ സ്വന്തം ടെൻസർ ജി2 പ്രോസസറാണ് നൽകിയിരിക്കുന്നത്.

ഡ്യുവൽ സിം സ്ലോട്ടുള്ള ഗൂഗിൾ പിക്സൽ ഫോൾഡ് ആൻഡ്രോയിഡ് 13 ലാണ് പ്രവർത്തിക്കുന്നത്. 6:5 ആസ്പെക്റ്റ് റേഷ്യേ, 380ppi പിക്സൽ ഡെൻസിറ്റി, 120Hz റിഫ്രഷ് റേറ്റ് ഫീച്ചറുകളുള്ളതാണ് 7.6 ഇഞ്ച് ഇന്നർ ഡിസ്പ്ലേ (1,840 x 2,208 പിക്സലുകൾ). പുറത്ത് 5.8 ഇഞ്ച് ഫുൾ എച്ച്‌ഡി പ്ലസ് (1,080×2,092 പിക്‌സൽ) ഒഎൽഇഡി ഡിസ്‌പ്ലേയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. എക്‌സ്‌റ്റേണൽ ഡിസ്‌പ്ലേയ്ക്ക് കോർണിങ് ഗൊറില്ല ഗ്ലാസ് വിക്‌റ്റസ് പരിരക്ഷയുണ്ട്. അകത്തെ ഡിസ്‌പ്ലേയ്ക്ക് പ്ലാസ്റ്റിക് കോട്ടിങ്ങാണ് നൽകിയിരിക്കുന്നത്. ടൈറ്റൻ എം2 സെക്യൂരിറ്റി ചിപ്പും 12 ജിബി LPDDR5 റാമും ഉൾപ്പെടുന്ന ഗൂഗിളിന്റെ ടെൻസർ ജി2 പ്രോസസർ ആണ് പിക്സല്‍ ഫോൾഡിന്റെ കരുത്ത്. ഹാൻഡ്സെറ്റിന് അഞ്ച് വർഷത്തെ പിക്‌സൽ അപ്‌ഡേറ്റുകളും ഗൂഗിൾ വാഗ്ദാനം ചെയ്യുന്നു.ഒഐഎസ് (ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ), സിഎൽഎഎഫ്, എഫ്/1.7 അപേച്ചർ എന്നിവയുള്ള 48 മെഗാപിക്സൽ പ്രൈമറി വൈഡ് ആംഗിൾ ലെൻസ് അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റാണ് ഗൂഗിൾ പിക്സല്‍ ഫോൾഡിലുള്ളത്. 121-ഡിഗ്രി ഫീൽഡ് വ്യൂ ഉള്ള 10.8 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറയും എഫ്/2.2 അപേച്ചറും 5എക്സ് ഒപ്റ്റിക്കൽ സൂമും 20എക്സ് സൂപ്പർ റെസ് സൂമും ഉള്ള 10.8 മെഗാപിക്സൽ ഡ്യുവൽ പിഡി ടെലിഫോട്ടോ ലെൻസും ഉൾപ്പെടുന്നു.പുറം ഭാഗത്ത് 9.5 മെഗാപിക്സലിന്റേതാണ് സെൽഫി ക്യാമറ. എന്നാൽ അകത്ത് 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറയും ഉണ്ട്. മാജിക് ഇറേസർ, നൈറ്റ് സൈറ്റ്, ഫോട്ടോ അൺബ്ലർ, റിയൽ ടോൺ, ലോങ് എക്‌സ്‌പോഷർ, പനോരമ, പോർട്രെയ്‌റ്റ് തുടങ്ങി ഫൊട്ടോഗ്രഫി ഫീച്ചറുകളും ഉണ്ട്.30W ചാർജിങ് ശേഷിയുള്ള പിക്സൽ ഫോൾഡിൽ 4,821 എംഎഎച്ച് ബാറ്ററിയാണ് നൽകിയിരിക്കുന്നത്. ഒരു സ്റ്റാൻഡേർഡ് Qi ചാർജറിൽ വയർലെസ് ആയി ചാർജ് ചെയ്യാനും കഴിയും. 283 ഗ്രാമാണ് ഭാരം.

Related Articles

Back to top button