
ജപ്പാനീസ് വാഹന നിര്‍മാതാക്കളായ ഹോണ്ട ഇന്ത്യയിലുടനീളം വില്‍പ്പനശൃംഖല വിപുലീകരിക്കുന്നു. 260 കോടി രൂപ ഇതിനായി നിക്ഷേപിക്കാനാണ് പദ്ധതി.ഈ വര്‍ഷവും അടുത്ത വര്‍ഷവും പരമാവധി ഔട്ട്ലെറ്റുകള്‍ നവീകരിക്കാനാണ് ശ്രമം.കോവിഡ് കാലഘട്ടത്തില്‍നിന്ന് സാഹചര്യം മെച്ചപ്പെട്ടതിനാല്‍ മുഴുവന്‍ വില്പനശൃംഖലയും നവീകരിക്കുന്നതില്‍ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി ഹോണ്ട കാര്‍സ് ഇന്ത്യ മാര്‍ക്കറ്റിങ് ആന്‍ഡ് സെയില്‍സ് വിഭാഗം വൈസ് പ്രസിഡന്റ് കുനാല്‍ ബെല്‍ പറഞ്ഞു.നൂറിലധികം ഔട്ട്ലെറ്റുകള്‍ നവീകരിക്കുന്നതിനായി ഹോണ്ടയും കമ്പനി ഡീലര്‍മാരും ഇതിനകം 100 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്. മാറുന്ന ഉപഭോക്തൃ മനോഭാവം കണക്കിലെടുത്ത് അടുത്ത വര്‍ഷം മുതല്‍ സ്പോര്‍ട്സ് യൂട്ടിലിറ്റി വാഹന (എസ്.യു.വി.) വിഭാഗത്തില്‍ കമ്പനിയുടെ വരാനിരിക്കുന്ന ഉത്പന്ന നിരയെ പ്രോത്സാഹിപ്പിക്കാനാണ് ഔട്ട്ലെറ്റുകള്‍ പ്രീമിയമാക്കാനുള്ള നീക്കമെന്നും കുനാല്‍ ബെല്‍ കൂട്ടിച്ചേര്‍ത്തു.242 നഗരങ്ങളിലായി 330 ഡീലര്‍ ശൃംഖലകളാണ് ഹോണ്ടയ്ക്ക് ഇന്ത്യയില്‍ നിലവിലുള്ളത്.