Big B

ആഗോള ചുവടുവെപ്പുള്ള കമ്പനികൾക്ക് ജിയോപൊളിറ്റിക്കൽ ഇംപാക്ട് വലിയ അപകടമായിരിക്കും: റിതേഷ് അഗർവാൾ

ആഗോള ചുവടുവെപ്പുള്ള കമ്പനികൾക്ക് ജിയോപൊളിറ്റിക്കൽ ഇംപാക്ട് വലിയ അപകടങ്ങളിലൊന്നായ് മാറുമെന്ന് ഓയോ ഹോട്ടൽസ് ആൻഡ് ഹോംസ് സ്ഥാപകനും സിഇഒയുമായ റിതേഷ് അഗർവാൾ പറഞ്ഞു. ഈ അപകടം പരിഹരിക്കുന്നതിനായി ‘ഗ്ലോബലി ലോക്കൽ’ എന്ന തന്ത്രമാണ് ഓയോ സ്വീകരിച്ചതെന്ന് എഐഎംഎ പരിപാടിയിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു. ഇന്ത്യയും ചൈനയും തമ്മിലുള്ളവ്യാപാരത്തിൽ വർധിച്ചുവരുന്ന പിരിമുറുക്കങ്ങളെ കുറിച്ചുള്ള ചോദ്യങ്ങൾക്കും അദ്ദേഹം മറുപടി നൽകി.

വിശ്വസനീയമായ ഗുണനിലവാരത്തോടെ കുറഞ്ഞ ബജറ്റിൽ താമസസൗകര്യങ്ങൾ ഓൺലൈനിൽ റിസർവ് ചെയ്യുന്നതിനുള്ള മാർഗമായാണ് 2013 അഗർവാൾ ഓയോ സ്ഥാപിച്ചത്. കൊറോണവൈറസ് വ്യാപനത്തിന് മുൻപ് റൂമുകളുടെ എണ്ണമനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ ഹോട്ടൽ ശൃംഖലയായി മാറുക എന്ന ലക്ഷ്യത്തോടെ സോഫ്റ്റ് ബാങ്കിൻറെ പിന്തുണയോടെ ഇത് അന്താരാഷ്ട്രതലത്തിൽ വിപുലീകരിച്ചു.
കമ്പനി നയം ‘ഗ്ലോബലി ലോക്കൽ’ എന്നാണെന്ന് പറഞ്ഞ അഗർവാൾ ജപ്പാൻ, ലണ്ടൻ, ഡെൻമാർക്ക് എന്നിവിടങ്ങളിലെ ഓയോ പ്രോപ്പർട്ടികൾ വ്യത്യസ്തമാണെന്ന് ചൂണ്ടിക്കാട്ടി. ടെക്നോളജി ലെയർ ഒന്നുതന്നെയാണെന്നും പക്ഷേ ബ്രാൻഡിലെ സംസ്കാരത്തിൻറെ സ്വാധീനം, ജീവനക്കാരുടെ നേതൃത്വം എന്നിവ പരമാവധി പ്രാദേശികം ആക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Back to top button