Tech
Trending

പുതിയ ‘ടെക്സ്റ്റ് ബേസ്ഡ്’ ആപ്പ് അവതരിപ്പിക്കാനൊരുങ്ങി ഇന്‍സ്റ്റാഗ്രാം

ജൂണ്‍ അവസാനത്തോടുകൂടി ഇന്‍സ്റ്റാഗ്രാം ട്വിറ്ററിന് സമാനമായ മൈക്രോ ബ്ലോഗിങ് പ്ലാറ്റ്‌ഫോം അവതരിപ്പിക്കാനൊരുങ്ങുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ട്വിറ്ററിന്റെ ജനപ്രീതിയിലുണ്ടായ ഇടിവ് മുതലെടുക്കാനാണ് ഇന്‍സ്റ്റാഗ്രാം ലക്ഷ്യമിടുന്നത്. എഴുത്തിലൂടെ ആശയവിനിമയം നടത്തുന്നതിനുള്ള ഇന്‍സ്റ്റാഗ്രാമിന്റെ പുതിയ ആപ്പ് ആയിരിക്കും ഇത് എന്ന് ലിയ ഹേബര്‍മാന്‍ എന്ന ടിപ്പ്സ്റ്റര്‍ പറയുന്നു. പി92 എന്നാണ് ഈ ആപ്പിന്റെ കോഡ് നെയിം.ടെക്സ്റ്റിനൊപ്പം ലിങ്കുകള്‍, ചിത്രങ്ങള്‍, വീഡിയോകള്‍ എന്നിവയും പങ്കുവെക്കാം. ലൈക്കുകള്‍ റിപ്ലൈകള്‍ എന്നിവയും ഇതിലുണ്ടാവും. ഇന്‍സ്റ്റാഗ്രാമിന്റേയും ട്വിറ്ററിന്റേയും സമ്മിശ്ര രൂപമായിരിക്കും ഈ ആപ്പ് എന്ന് ഐഎഎന്‍എസ് റിപ്പോര്‍ട്ടില്‍ പറയുന്നു. “ഇന്‍സ്റ്റാഗ്രാമിന്റെ പുതിയ ടെക്സ്റ്റ് അധിഷ്ഠിത ആപ്പിലൂടെ കൂടുതല്‍ കാര്യങ്ങള്‍ പറയൂ, നിങ്ങളുടെ പ്രേക്ഷകരുമായും സഹൃദയരുമായും നേരിട്ട് സംസാരിക്കൂ” എന്നും ആപ്പ് ഡിസ്‌ക്രിപ്ഷനില്‍ പറയുന്നു. ആളുകള്‍ക്ക് നിങ്ങളുടെ അക്കൗണ്ട് ഫോളോ ചെയ്യാനും നിങ്ങളുമായി ആശയവിനിമയം നടത്താനും നിങ്ങളുടെ പബ്ലിക്ക് ഉള്ളടക്കങ്ങള്‍ കാണാനുമെല്ലാം സാധിക്കും. ട്വീറ്റിന് സമാനമായ രീതിയിലാണ് പോസ്റ്റുകള്‍ ടൈംലൈനില്‍ പ്രദര്‍ശിപ്പിക്കപ്പെടുക.

Related Articles

Back to top button