
ജിയോമാർട്ട് മൈജിയോ ആപ്ലിക്കേഷനുമായി സംയോജിച്ചു. മറ്റൊരു അപ്ലിക്കേഷനോ വെബ്സൈറ്റോ തുറക്കാതെ തന്നെ ഇപ്പോൾ ജിയോ ഉപഭോക്താക്കൾക്ക് മൈജിയോ അപ്ലിക്കേഷനിൽ നിന്നുതന്നെ നേരിട്ട് ജിയോമാർട്ട് ആക്സസ് ചെയ്യാനാകും. മൈജിയോ ആപ്പിനുള്ളിൽ ജിയോമാർട്ട് ഇപ്പോൾ തൽസമയമായി പ്രവർത്തിക്കുന്നുണ്ട്.
ലിസ്റ്റിംഗിനു പുറമേ മൈജിയോ ആപ്ലിക്കേഷനിൽ ഇപ്പോൾ കാണിക്കുന്ന പോപ്പ്- അപ്പ്, ജിയോമാർട്ട് ഇപ്പോൾ മൈജിയോയിൽ ലഭ്യമാണെന്ന് ഉപഭോക്താക്കളെ അറിയിക്കുന്നു. ജിയോമാർട്ടിന്റെ ലിസ്റ്റിംഗിൽ ക്ലിക്ക് ചെയ്യുമ്പോഴോ പോപ്പ്- അപ്പിലൂടെയോ ഉപഭോക്താക്കൾക്ക് ആപ്ലിക്കേഷനിൽ നിന്നുകൊണ്ടുതന്നെ ജിയോ കാർട്ട് ബീറ്റയിലേക്ക് ഡയറക്ട് ചെയ്യുന്നു. ഇതിലൂടെ ഉപഭോക്താവിന് ഉൽപ്പന്നങ്ങൾ ഷോപ്പ് ചെയ്യുവാനും മൈജിയോ അപ്ലിക്കേഷന്റെ മറ്റ് ഭാഗങ്ങളിലേക്ക് നാവിഗേറ്റ് ചെയ്യുവാനും കഴിയും.

റിലയൻസ് റീട്ടെയിൽ, ജിയോ പ്ലാറ്റ്ഫോമുകളിൽ പ്രവർത്തിക്കുന്ന ജിയോമാർട്ട് ജനുവരിയിൽ മഹാരാഷ്ട്രയിലെ പരിമിതമായ നഗരങ്ങളിലാണ് ആരംഭിച്ചത്. പിന്നീട് മെയ് മാസത്തിൽ രാജ്യമെമ്പാടും സേവനങ്ങൾ വ്യാപിപ്പിച്ചു. എന്നാൽ ഈ കാലയളവിൽഅതിൻറെ വെബ്സൈറ്റിലൂടെയും വാട്സാപ്പിലൂടെ മാത്രമായിരുന്നു സേവനങ്ങൾ ലഭ്യമായിരുന്നത്. ജൂലൈയിൽ ആൻഡ്രോയ്ഡ്,iOS പ്ലാറ്റ്ഫോം എന്നിവയ്ക്കുള്ള മൊബൈൽ ആപ്ലിക്കേഷൻ ജിയോമാർട്ത് ആരംഭിച്ചു.
രാജ്യമെമ്പാടുമുള്ള ഇരുന്നൂറിലധികം പട്ടണങ്ങളിൽ ലഭ്യമായ ജിയോ മാർട്ട് എംആർപിയേക്കാൾ 5% താഴെയുള്ള വിലയിലാണ് സാധനങ്ങൾ വാഗ്ദാനം ചെയ്യുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു. ഇതിൽ ഉപഭോക്താക്കൾക്ക് ഒന്നിലേറെ സാധനങ്ങൾ കാർട്ട് ചെയ്യാനും ഇഷ്ടമുള്ള പെയ്മെൻറ് മോഡ് തെരഞ്ഞെടുത്തതിനു ശേഷം ഓർഡർ നൽകാനും സാധിക്കും. പുതിയ പഴങ്ങൾ, പച്ചക്കറികൾ, അരി, മാവ്, പാലുൽപ്പന്നങ്ങൾ, ക്ലീനിങ് സാധനങ്ങൾ തുടങ്ങിയവ ഇതിൽ വാഗ്ദാനം ചെയ്യുന്നു.