
ഇന്ത്യയിലെ ഗൂഗിൾ പേയും ലോകത്തെ മറ്റ് ഭാഗങ്ങളിൽ ഗൂഗിൾ പേയും വ്യത്യസ്തമാണെന്ന കാര്യം നമ്മളിൽ പലർക്കുമറിയില്ല. രണ്ടു സേവനങ്ങൾക്കും ഒരേ ബ്രാൻഡിങ്ങാണെങ്കിലും മുമ്പ് ഗൂഗിൾ ടെസ്റ്റ് എന്നറിയപ്പെട്ടിരുന്ന ഇന്ത്യയിലെ ഗൂഗിൾ പേ രാജ്യത്തെ പ്രാദേശിക യുപിഐ പെയ്മെൻറ് സിസ്റ്റവുമായി പ്ലഗ് ചെയ്തിരിക്കുന്നു. അതേസമയം ലോകത്തിലെ മറ്റു ഭാഗങ്ങളിലെ ഗൂഗിൾ പേ ഒരു സാധാരണ പെയ്മെൻറ് സേവനം പോലെയാണ് പ്രവർത്തിക്കുന്നത്.

ഇപ്പോഴിതാ ഗൂഗിൾ ഇന്ത്യ ആപ്ലിക്കേഷന് പുതിയ ഫ്ലട്ടർ ഡിസൈനൊരുങ്ങുന്നു.ഗൂഗിൾ പേ നിർമ്മിച്ച ഒരു ഓപ്പൺസോഴ്സ് യുഐ ഡെവലപ്മെൻറ് കിറ്റാണ് ഫ്ലട്ടർ.ഇത് ഒരൊറ്റ കോഡ്ബേസുപയോഗിച്ച് ഡെവലപ്പർമാരെ അവരുടെ ആപ്ലിക്കേഷനുകൾ നിർമ്മിക്കുവാനും തുടർന്ന് നിരവധി പ്ലാറ്റ്ഫോമുകളിലേക്ക് വിന്യസിപ്പിക്കാനും അനുവദിക്കുന്നു. കാഴ്ചയിൽ ഈ പുതിയ മാറ്റം ആപ്പിൽ ദൃശ്യമാകില്ല.
ഗൂഗിൾ പേക്ക് ഇതിനകം ഒരു വർഷം മുൻപ് ഒരു ഫെസ് ലിഫ്റ്റ് ലഭിച്ചിരുന്നു. സ്റ്റാൻഡേർഡ് ഗൂഗിൾ പേ ഓപ്ഷനിലേക്കും ഈ ഫ്ലട്ടർ കൊണ്ടുവരാൻ ഗൂഗിൾ പദ്ധതിയിടുന്നുണ്ട്.