Auto
Trending

പഴയ ആഡംബരരാജന്റെ രണ്ടാംവരവ് ഇലക്ട്രിക്കിൽ

ഇന്ത്യയില്‍ ഒരുകാലത്ത് ആഡംബരത്തിന്റെ പ്രതീകമായിരുന്ന കോണ്ടസ കാറുകള്‍ വീണ്ടുമെത്തുന്നു. സി.കെ. ബിര്‍ള ഗ്രൂപ്പിനു കീഴിലുള്ള ഹിന്ദുസ്ഥാന്‍ മോട്ടോഴ്സിന്റെ ഉടമസ്ഥതയിലായിരുന്ന കോണ്ടസ ബ്രാന്‍ഡിനെ എസ്.ജി. കോര്‍പ്പറേറ്റ് മൊബിലിറ്റി എന്ന കമ്പനി സ്വന്തമാക്കിയതോടെയാണ് ഇത്.എല്‍.എം.എല്‍. ഇലക്ട്രിക് എന്ന കമ്പനിയുടെ കീഴിലുള്ള സംരംഭമാണ് എസ്.ജി. കോര്‍പ്പറേറ്റ് മൊബിലിറ്റി.വൈദ്യുത കാറായി കോണ്ടസയെ വീണ്ടും വിപണിയിലെത്തിക്കാനാണ് എസ്.ജി. ലക്ഷ്യമിടുന്നത്. അംബാസഡര്‍ കാറുകളുടെ നിര്‍മാതാക്കളായ ഹിന്ദുസ്ഥാന്‍ മോട്ടോഴ്സില്‍ നിന്നുള്ള ആഡംബര കാറായിരുന്നു കോണ്ടസ. 1980-കളില്‍ ഇന്ത്യന്‍ നിരത്തുകളില്‍ ആഡംബരത്തിന്റെ പ്രതീകമായിരുന്നു ഈ വാഹനം. കോണ്ടസ എന്ന ബ്രാന്‍ഡ് എത്ര രൂപയ്ക്കാണ് എസ്.ജി. കോര്‍പ്പറേറ്റ് മൊബിലിറ്റി വാങ്ങിയിരിക്കുന്നതെന്ന വിവരം വെളിപ്പെടുത്തിയിട്ടില്ല.1958 മുതല്‍ അംബാസിഡര്‍ കാറുകള്‍ നിരത്തുകളില്‍ എത്തിച്ച ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സിന് പ്രീമിയം കാറിലേക്കുള്ള ചുവടുവയ്പ്പ് സമ്മാനിച്ച വാഹനമാണ് കോണ്ടസ. സ്‌കോട്ടിഷ് വാഹന നിര്‍മാതാക്കളായ വോക്‌സ്‌ഹെല്‍ നിര്‍മിച്ചിരുന്ന പ്രീമിയം വാഹനത്തിന്റെ നിര്‍മാണ അവകാശം സ്വന്തമാക്കിയാണ് ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ് കോണ്ടസ എന്ന ഇന്ത്യയുടെ ആദ്യ പ്രീമിയം വാഹനത്തിന് ജന്മം നല്‍കിയത്. 1984-നാണ് കോണ്ടസ കാറുകള്‍ നിരത്തുകളില്‍ എത്തിതുടങ്ങിയത്.ഒടുവില്‍ 2002-ലാണ് കോണ്ടസ നിര്‍മാണം അവസാനിപ്പിച്ചത്.

Related Articles

Back to top button