Tech
Trending

വിന്‍ഡോസ് 8.1 സേവനം അവസാനിപ്പിക്കുന്നു

വിന്‍ഡോസ് 8.1 ഓപ്പറേറ്റിങ് സിസ്റ്റം സേവനം അവസാനിപ്പിക്കാനൊരുങ്ങി മൈക്രോസോഫ്റ്റ്. 2023 ജനുവരി 23 നാണ് മൈക്രോസോഫ്റ്റ് 8.1 സേവനം നിര്‍ത്തുക. ഇത് സംബന്ധിച്ച അറിയിപ്പുകള്‍ താമസിയാതെ ഉപഭോക്താക്കള്‍ക്ക് ലഭിക്കും.2016 ജനുവരി 12 നാണ് വിന്‍ഡോസ് 8 നുള്ള പിന്തുണ കമ്പനി അവസാനിപ്പിച്ചത്. വിന്‍ഡോസ് 8.1 നുള്ള പിന്തുണ 2023 ജനുവരി 10 ന് അവസാനിപ്പിക്കുമെന്ന് കമ്പനി ഒരു അപ്‌ഡേറ്റില്‍ പറഞ്ഞു.ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ പുതിയ വിന്‍ഡോസ് വേര്‍ഷനിലേക്ക് മാറാനാണ് കമ്പനി നിര്‍ദേശിക്കുന്നത്.മുമ്പ് വിന്‍ഡോസ് 8, വിന്‍ഡോസ് 8.1 ഓഎസുകളുമായി ഇറങ്ങിയിരുന്ന കംപ്യൂട്ടറുകള്‍ ഏറ്റവും പുതിയ വിന്‍ഡോസ് 11 ലേക്ക് മാറുവാന്‍ യോഗ്യമാവില്ല. എന്നാല്‍ അവ വിന്‍ഡോസ് 10 ലേക്ക് അപ്‌ഗ്രേഡ് ചെയ്യാനാവും. വിന്‍ഡോസ് 10 ന്റെ ഫുള്‍ വേര്‍ഷന്‍ വാങ്ങി ഇന്‍സ്റ്റാള്‍ ചെയ്യേണ്ടി വരും.

Related Articles

Back to top button