Auto
Trending

വരവറിയിച്ച് അൾട്രോസ് ടർബോ

നിരത്തുകളിൽ വിജയക്കുതിപ്പ് തുടരുന്ന പ്രീമിയം ഹാച്ച്ബാക്ക് മോഡലായ അൾട്രോസിന്റെ ടർബോ എൻജിൻ മോഡൽ അവതരിപ്പിക്കാനൊരുങ്ങുകയാണ് ടാറ്റ. ജനുവരി 13ന് വാഹനത്തിൻറെ ടർബോ എൻജിൻ മോഡൽ അവതരിപ്പിക്കുമെന്നാണ് പുതിയ സൂചനകൾ. ടോപ്, മിഡ് എന്നീ രണ്ടു വേരിയന്റുകളിലായിരിക്കും ടർബോ എൻജിൻ നൽകുകയെന്ന് റിപ്പോർട്ടുകളുണ്ട്.


ഏറെ പ്രശംസ നേടിയിട്ടുണ്ട് ഡിസൈൻ ശൈലിയാണ് വാഹനത്തിന്റേത്. അതുകൊണ്ടുതന്നെ ഡിസൈനിൽ മാറ്റം വരുത്താതെയായിരിക്കും ടർബോ പതിപ്പും എത്തുക. എന്നാൽ, ടർബോ മോഡലാണെന്ന സൂചന നൽകുന്നതിനുള്ള നേരിയ മാറ്റങ്ങൾ ഉൾപ്പെടുത്തിയേക്കാം. ടർബോ മോഡലിനൊപ്പം റെഗുലർ പെട്രോൾ എൻജിനിലിള്ള അൾട്രോസിൻറെ വിൽപനയും തുടരും. നെക്സോണിൽ നൽകിയിട്ടുള്ള 1.2 ലീറ്റർ ടർബോ പെട്രോൾ എൻജിനായിരിക്കും അൾട്രോസിലും നൽകുക. ഇത് 108 ബിഎച്ച്പി പവറും 140 എൻഎം ടോർക്കും സൃഷ്ടിക്കും. നിലവിൽ 1.2 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എൻജിനുകളിലാണ് അൽട്രോസ് നിരത്തുകളിലെത്തുന്നത്. കഴിഞ്ഞ ഉത്സവസീസണിൽ വാഹനം നിരത്തുകളിലെത്തുമെന്നായിരുന്നു ആദ്യ സൂചന. എന്നാലിത് പുതുവർഷത്തിലേക്ക് നീളുകയായിരുന്നു.

Related Articles

Back to top button