
ഈ മാസം അവസാനത്തോടെ വിപണിയിലെത്താനൊരുങ്ങുന്ന ഷവോമിയുടെ എംഐ11 സ്മാർട്ട്ഫോൺ ബോക്സിൽ ചാർജറുണ്ടാകില്ലെന്ന് പുതിയ റിപ്പോർട്ടുകൾ. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് കമ്പനി ഔദ്യോഗികമായി സ്മാർട്ട്ഫോൺ ബോക്സിൽ ചാർജറുണ്ടാകില്ലെന്ന വിവരം പുറത്തുവിട്ടത്. പരിസ്ഥിതിയെ പരിരക്ഷിക്കാനായാണ് ചാർജർ നീക്കം ചെയ്തിരിക്കുന്നതെന്ന് കമ്പനി വക്താവ് തൻറെ വെയ്ബോ അക്കൗണ്ടിലൂടെ അറിയിച്ചിരിക്കുന്നത്.

നേരത്തെ അവതരിപ്പിച്ച സ്മാർട്ഫോണുകൾക്കൊപ്പം ചാർജറുകൾ നൽകും. എന്നാൽ എംഐ11 വാങ്ങുന്നവർക്ക് പുതിയ ചാർജർ നൽകുന്നത് പരിസ്ഥിതിയെ ബാധിക്കുന്ന എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഐഫോണും സമാനമായ കാരണം ചൂണ്ടിക്കാട്ടി ഐഫോൺ ബോക്സിൽ നിന്ന് ചാർജർ നീക്കം ചെയ്തിരുന്നു. എന്നാൽ ഈ നീക്കത്തിനെതിരെ ചില രാജ്യങ്ങളിൽ കോടതിവരെ ഇടപെടുകയുണ്ടായി. അതുകൊണ്ടുതന്നെ വിപണിയിൽ ഷവോമിയെ കാത്തിരിക്കുന്നത് വൻപ്രതിഷേധമായിരിക്കും. ഷവോമി എംഐ11ന്റെ ഏറ്റവും പുതിയ ബോക്സിന്റെ വീഡിയോയും കമ്പനി പുറത്തു വിട്ടിട്ടുണ്ട്.ഇത് വളരെ നേർത്തതും ഭാരം കുറഞ്ഞതുമായ ഒരു സ്മാർട്ട്ഫോണായിരിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.