റെഡ്മി 9 പവര്‍ സ്മാര്‍ട്ഫോണിന്റെ പിന്‍ഗാമിയായി റെഡ്മി 10 പവര്‍ സ്മാര്‍ട്ഫോണ്‍ പുറത്തിറക്കി. സ്നാപ്ഡ്രാഗണ്‍ 680 പ്രൊസസറില്‍ 8 ജിബി റാമോടുകൂടിയാണ് ഫോണ്‍ പുറത്തിറക്കിയിരിക്കുന്നത്. 6.7 ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്പ്ലേയാണിതിന്. ഗൊറില്ല ഗ്ലാസ് 3 സംരക്ഷണമുണ്ട്. റെഡ്മി 10 പവറിന്റെ എട്ട് ജിബിറാം, 128 ജിബി സ്റ്റോറേജ് പതിപ്പിന് 14999 രൂപയാണ് വില. പവര്‍ ബ്ലാക്ക്, സ്പോട്ടി ഓറഞ്ച് നിറങ്ങളിലാണ് ഫോണ്‍ വിപണിയിലെത്തുക.വില്പന ആരംഭിക്കുന്ന തീയ്യതി കമ്പനി വ്യക്തമാക്കിയിട്ടില്ല. എംഐ.കോം, എംഐ ഹോ, ആമസോണ്‍ ഉള്‍പ്പടെയുള്ള പ്ലാറ്റ്ഫോമുകളില്‍ നിന്ന് ഫോണ്‍ വാങ്ങാം.6.7 ഇഞ്ച് എച്ച്ഡി പ്ലസ് ഐപിഎസ് എല്‍സിഡി ഡിസ്പ്ലേയില്‍ 400 നിറ്റ്സ് ഉയര്‍ന്ന ബ്രൈറ്റ്നെസ് ലഭിക്കും.ആന്‍ഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള എംഐയുഐ 13 കസ്റ്റം യുഐ ആണ് ഫോണില്‍.50 എംപി പ്രധാന സെന്‍സറും രണ്ട് എംപി പോര്‍ട്രെയ്റ്റ് സെന്‍സറും ഉള്‍ക്കൊള്ളുന്ന ഡ്യുവല്‍ ക്യാമറയും അഞ്ച് എംപി സെല്‍ഫി ക്യാമറയും ആണിതിന്.6000 എംഎഎച്ച് ബാറ്ററിയില്‍ 18 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യമുണ്ടെങ്കിലും 10 വാട്ട് ചാര്‍ജര്‍ മാത്രമേ കമ്പനി ഫോണിനൊപ്പം നല്‍കുന്നുള്ളൂ.
Related Articles
Check Also
Close
-
റിലയന്‍സ് റീട്ടെയില്‍, ജിയോ മെഗാ ഐപിഒ പ്രഖ്യാപിച്ചേക്കുംApril 30, 2022