Uncategorized
Trending

പിക്‌സല്‍ 6എ ഫോൺ പുറത്തിറക്കി ഗൂഗിള്‍

ഗൂഗിള്‍ പിക്‌സല്‍ 6എ സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കി. ഈ വര്‍ഷത്തെ ഗൂഗിള്‍ ഐഓ ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ വെച്ചാണ് ഫോണ്‍ പുറത്തിറക്കിയത്. പിക്‌സല്‍ 6 പരമ്പരയിലെ ആറാമത്തെ ഫോണ്‍ ആണിത്. പിക്‌സല്‍ 6 നോട് ഒട്ടേറെ സാമ്യതകള്‍ പിക്‌സല്‍ 6എ ഫോണിനുണ്ട്.ഗൂഗിള്‍ പിക്‌സല്‍ 6എ ഫോണിന് 449 ഡോളര്‍ ആണ് വില. ഇത് ഏകദേശം 34728 രൂപ വരും. ഇന്ത്യയില്‍ കൃത്യമായ വിലയെത്രയാണെന്ന് വ്യക്തമല്ല.മറ്റ് പിക്‌സല്‍ 6 ഫോണുകളില്‍ ഉപയോഗിച്ചിരിക്കുന്ന ടെന്‍സര്‍ ജിഎസ്101 പ്രൊസസര്‍ ചിപ്പ് തന്നെയാണ് പിക്‌സല്‍ 6എ ഫോണിലും ഉപയോഗിച്ചിരിക്കുന്നത്. 6 ജിബി എല്‍പിഡിഡിആര്‍5 റാം, 128 ജിബി സ്റ്റോറേജ് എന്നിവയുമുണ്ട്.6.1 ഇഞ്ച് ഫുള്‍എച്ച്ഡി പ്ലസ് ഒഎല്‍ഇഡി ഡിസ്‌പ്ലേയാണിതിന്. 90 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുണ്ട്. സ്‌ക്രീനിന് മുകളില്‍ മധ്യഭാഗത്തായി പഞ്ച്‌ഹോള്‍ മാതൃകയില്‍ മധ്യഭാഗത്തായി പഞ്ച്‌ഹോള്‍ മാതൃകയില്‍ സെല്‍ഫി ക്യാമറ സ്ഥാപിച്ചിരിക്കുന്നു. പിക്‌സല്‍ 6നും 6 പ്രോയ്ക്കും സമാനമായി ഫോണിന് മുകളില്‍ തിരശ്ചീനമായാണ് ക്യാമറ ബാര്‍ നല്‍കിയിരിക്കുന്നത്.12.2 മെഗാപിക്‌സല്‍ പ്രധാന ക്യാമറ, 12 എംപി അള്‍ട്രാ വൈഡ് ക്യാമറ എന്നിവയടങ്ങുന്ന ഡ്യുവല്‍ റിയര്‍ ക്യാമറയും എട്ട് എംപി സെല്‍ഫി ക്യാമറയുമാണിതിലുള്ളത്. മാജിക് ഇറേസര്‍, നൈറ്റ് സൈറ്റ് എന്നിവയുള്‍പ്പടെ സോഫ്റ്റ് വെയര്‍ അധിഷ്ഠിതമായ നിരവധി ക്യാമറ ഫീച്ചറുകളും ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.ആന്‍ഡ്രോയിഡ് 12 ഓഎസില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ 4500 എംഎഎച്ച് ബാറ്ററിയുണ്ട് 25 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യം ലഭ്യമാണ്. ബ്ലൂടൂത്ത്, വൈഫൈ,എന്‍എഫ്‌സി കണക്റ്റിവിറ്റി ഓപ്ഷനുകള്‍ ലഭ്യമാണ്. സ്റ്റീരിയോ ശബ്ദ സംവിധാനവും ഫോണില്‍ ഒരുക്കിയിട്ടുണ്ട്.

Related Articles

Back to top button