
പ്രീപെയ്ഡ് പേമെന്റ് ഇന്‍സ്ട്രക്ഷന്‍സ് മാനദണ്ഡങ്ങളും കെവൈസി നിര്‍ദേശങ്ങളും പാലിക്കാതിരുന്നതിനെ തുടര്‍ന്ന് ആമസോണ്‍ പേ ഇന്ത്യയ്ക്ക് പിഴ ശിക്ഷ വിധിച്ച് റിസര്‍വ് ബാങ്ക്. 2007 ലെ പേമെന്റ് ആന്റ് സെറ്റില്‍മെന്റ് സിസ്റ്റംസ് ആക്റ്റിലെ സെക്ഷന്‍ 30 അടിസ്ഥാനമാക്കിയുള്ള അധികാരം ഉപയോഗിച്ചാണ് റിസര്‍വ് ബാങ്ക് നടപടി സ്വീകരിച്ചത്. ഇത് സംബന്ധിച്ച് റിസര്‍വാങ്ക് ആമസോണ്‍ പേയ്ക്ക് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു. കമ്പനിയുടെ പ്രതികരണം പരിഗണിച്ചാണ് റിസര്‍വ് ബാങ്ക് പിഴ വിധിച്ചത്. എന്നാല്‍ ഈ നടപടി കമ്പനിയും ഉപഭോക്താക്കളും തമ്മിലുള്ള ഇടപാടുകളെ ബാധിക്കുന്നതല്ലെന്ന് ബാങ്ക് വ്യക്തമാക്കി.