Tech
Trending

വാവെയ് നോവ 10 എസ്ഇ പുറത്തിറങ്ങി

ചൈനീസ് കമ്പനി വാവെയ്‌യുടെ പുതിയ ഹാൻഡ്സെറ്റ് വാവെയ് നോവ 10 എസ്ഇ (Huawei Nova 10 SE) പുറത്തിറങ്ങി.വാവെയ് നോവ 10 എസ്ഇയുടെ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിനും 1,949 യുവാൻ ( ഏകദേശം 48,900 രൂപ) ആണ് വില. 8 ജിബി റാം + 256 ജിബി സ്റ്റോറേജ് ടോപ്പ് എൻഡ് മോഡലിന് 2,249 യുവാനും ( ഏകദേശം 53,600 രൂപ ) വില നൽകണം. ഗോൾഡ് ബ്ലാക്ക്, മിന്റ് ഗ്രീൻ എന്നീ നിറങ്ങൾക്ക് പുറമേ സിൽവർ ഷേഡിലാണ് ഇത് വരുന്നത്.വാവെയ് നോവ 10 എസ്ഇ ഹാർമണിഒഎസ്2 ലാണ് പ്രവർത്തിക്കുന്നത്. 90Hz വരെ റിഫ്രഷ് റേറ്റും 270Hz ടച്ച് സാംപ്ലിങ് റേറ്റുമുള്ള 6.67 ഇഞ്ച് ഫുൾ – എച്ച്ഡി+ (1,080 x 2,400 പിക്സലുകൾ) ഓലെഡ് ഡിസ്‌പ്ലേ ആണ് ഇതില്‍ ഉൾപ്പെടുത്തിയിരിക്കുന്നത്. ഡിസ്പ്ലേയിൽ സെൽഫി ക്യാമറയും ഉൾക്കൊള്ളുന്ന ഹോൾ-പഞ്ച് കട്ട്ഔട്ട് ഉണ്ട്. 8 ജിബി റാമും അഡ്രിനോ 610 ജിപിയുവും ചേർന്ന് ഒക്ടാ കോർ സ്‌നാപ്ഡ്രാഗൺ 680 പ്രോസസർ ആണ് സ്മാർട് ഫോണിന് കരുത്ത് പകരുന്നത്.വാവെയ് നോവ 10 എസ്ഇയിൽ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമുണ്ട്. എഫ്/1.9 അപ്പേർച്ചർ ലെൻസുള്ള 108 മെഗാപിക്സൽ സെൻസറാണ് പ്രധാനപ്പെട്ടത്. f/2.2 അപ്പേർച്ചറുള്ള 8 മെഗാപിക്സൽ അൾട്രാ-വൈഡ്-ആംഗിൾ സെൻസറും f/2.4 അപ്പേർച്ചറുള്ള 2 മെഗാപിക്സൽ മാക്രോ ക്യാമറയും ഇതിൽ ഉൾപ്പെടുന്നു. 16 മെഗാപിക്സലിന്റേതാണ് സെൽഫി ക്യാമറ.സൂപ്പർ വൈഡ് ആംഗിൾ, സൂപ്പർ മാക്രോ, പോർട്രെയിറ്റ് മോഡ്, പനോരമ, ടൈം-ലാപ്സ് ഫൊട്ടോഗ്രഫി, സൂപ്പർ നൈറ്റ് സീൻ, സ്ലോ മോഷൻ എന്നിവയുൾപ്പെടെയുള്ള വ്യത്യസ്ത ഫൊട്ടോഗ്രഫി മോഡുകളെ പിൻ ക്യാമറ പിന്തുണയ്ക്കുന്നു. 66W ഫാസ്റ്റ് ചാർജിങ് ശേഷിയുള്ള 4,500 എംഎഎച്ച് ആണ് ബാറ്ററി.

Related Articles

Back to top button