
ബജാജ് ഓട്ടോയുടെ 2023 ചേതക് ഇലക്ട്രിക് സ്‌കൂട്ടര്‍ രാജ്യത്ത് അവതരിപ്പിച്ചു. ഡിസൈനിലും ഫീച്ചറുകളിലും ഉള്ള മാറ്റങ്ങളോടെയാണ് പ്രീമിയം മോഡലായാണ് പുതിയ മോഡല്‍ എത്തുന്നത്. 1.52 ലക്ഷം രൂപ എക്‌സ് ഷോറൂം വിലയിലാണ് എത്തുന്നത്.കോര്‍സ് ഗ്രേ, മാറ്റ് കരീബിയന്‍ ബ്ലൂ, സാറ്റിന്‍ ബ്ലാക്ക് എന്നിങ്ങനെ മൂന്ന് പുതിയ നിറങ്ങളില്‍ ഈ വാഹനം ലഭ്യമാകും. നിലവിലുള്ള പതിപ്പിനേക്കാള്‍ മികച്ചതും പല നിറങ്ങള്‍ സപ്പോര്‍ട്ട് ചെയ്യുന്നതുമായ എല്‍.സി.ഡി കണ്‍സോളും ഇവയ്ക്കുണ്ട്. പ്രീമിയം ടുടോണ്‍ സീറ്റ്, ബോഡികളര്‍ റിയര്‍ വ്യൂ മിററുകള്‍, സാറ്റിന്‍ ബ്ലാക്ക് ഗ്രാബ് റെയില്‍, മികച്ച പില്യണ്‍ ഫുട്‌റെസ്റ്റ് കാസ്റ്റിംഗുകള്‍ എന്നിവയാണ് മറ്റ് പ്രത്യേകതകള്‍. ഹെഡ്‌ലാമ്പ് കേസിംഗ്, ഇന്‍ഡിക്കേറ്ററുകള്‍, സെന്‍ട്രല്‍ ട്രിം ഘടകങ്ങള്‍ എന്നിവ ചാര്‍ക്കോള്‍ നിറത്തിലാക്കിയിട്ടുമുണ്ട്. ഈ വാഹനത്തിനും ഓള്‍മെറ്റല്‍ ബോഡി സ്‌പോര്‍ട്‌സ് തുടരും. ഒരു ഓണ്‍ബോര്‍ഡ് ചാര്‍ജറും ലഭിക്കും, ഇത് ഏകദേശം നാല് മണിക്കൂറിനുള്ളില്‍ ബാറ്ററി പൂര്‍ണ്ണമായും ചാര്‍ജ് ചെയ്യാന്‍ കഴിയും. 2023 ചേതക് ഇലക്ട്രികിനായുള്ള ബുക്കിങ്ങുകള്‍ ആരംഭിച്ചു. ഇത് ഏപ്രില്‍ മുതല്‍ വിതരണം ചെയ്യും.