Startup
Trending

ഏജൻസി ഓഫ് ദി ഇയർ സ്വന്തമാക്കി മൈത്രി അഡ്വർടൈസിങ്ങ്

ആഗോള പരസ്യ ഏജൻസികളുടെ ബാംഗ്ലൂർ, ചെന്നെ ശാഖകൾ ഉൾപ്പടെ മത്സരിച്ച എക്സ്ചേഞ്ച് 4 മീഡിയയുടെ സൗത്ത് ഇന്ത്യൻ മാർക്കറ്റിംഗ് അവാർഡിൽ ഒന്നാമതായി മൈത്രി അഡ്വർടൈസിങ്ങ്.കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന മൈത്രി നാല് ഗോൾഡും ഒരു സിൽവറും നേടിയാണ് ലീഡർ – ബോർഡിൽ ഒന്നാമതെത്തിയത്. വിവിധ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർമാരെ ഉപയോഗിച്ച് ചെയ്ത വീഡിയോകൾ, ശ്രദ്ധേയമായ പോസ്റ്ററുകൾ – എന്നിവയിലൂടെ ഡിജിറ്റൽ – സോഷ്യൽ മീഡിയകൾ ഫലപ്രദമായി ഉപയോഗിച്ചതിനാണ് അവാർഡ്.

“മെത്രി 26 വർഷം പിന്നിട്ടുകഴിഞ്ഞു. വളരുന്നതിനൊപ്പം ഓരോ ദിവസവും പുതിയ കാര്യങ്ങൾ പഠിക്കാൻ കൂടി ഞങ്ങൾ ശ്രദ്ധിക്കുന്നുണ്ട്. ആഗോളനിലവാരത്തിലുള്ള വർക്കുകൾ ചെയ്യാൻ – മെട്രോ നഗരത്തിൽ ജീവിക്കേണ്ടതില്ലെന്ന് കഴിഞ്ഞ പാൻഡെമിക് കാലം എല്ലാവർക്കും കാണിച്ചു തന്നു. അതിന്റെ തെളിവാണ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ, നെറ്റ്ഫ്ലിക്സ് എന്നിവർക്കൊപ്പമുള്ള ഞങ്ങളുടെ പ്രോജക്റ്റുകൾ, അതിനു പുറമേ, അമുൽ, മുത്തൂറ്റ് ഫിനാൻസ് പോലുള്ള ദേശീയ – അന്തർദേശീയ ക്ലയന്റുകളുമായും ഞങ്ങൾ കൈകോർക്കുന്നുണ്ട്.പുതുമകളെ സ്വാഗതം ചെയ്യാനുള്ള ക്ലൈന്റുകളുടെ ധൈര്യമാണ് ഞങ്ങളുടെ ഊർജം. പുതിയ പരീക്ഷണങ്ങൾ ഫലപ്രദമായി ആവിഷ്കരിക്കുവാനുള്ള പ്രചോദനവും അതുതന്നെ. – മൈത്രിയുടെ മാനേജിങ്ങ് ഡയറക്ടർ രാജു മേനോൻ പറഞ്ഞു.

Related Articles

Back to top button