ഫാസ്ടാഗ് സംവിധാനത്തിലും മാറ്റം വരുത്തി കൂടുതല്‍ ഹൈടെക് രീതി പരീക്ഷിക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. അടുത്ത ആറ് മാസത്തിനുള്ളില്‍ ടോള്‍ പ്ലാസകള്‍ പൂര്‍ണമായും ഒഴിവാക്കി പുതിയ സംവിധാനം ഒരുക്കുമെന്ന് മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു.സാറ്റ്ലൈറ്റ് അധിഷ്ഠിതമായ ടോള്‍ സംവിധാനം പ്രാവര്‍ത്തികമാക്കാനാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് ആലോചിക്കുന്നതെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. ടോള്‍ ഈടാക്കുന്ന റോഡുകളിലൂടെ യാത്ര ചെയ്യുന്ന വാഹനത്തില്‍ ഘടിപ്പിച്ചിട്ടുള്ള ജി.പി.എസ് സംവിധാനത്തിന്റെ സഹായത്തോടെ സഞ്ചരിച്ച ദൂരം കണക്കാക്കി വാഹന ഉടമയുടെ അക്കൗണ്ടില്‍ നിന്ന് ടോളിനുള്ള പണം ഈടാക്കുന്ന സംവിധാനമാണ് ആലോചനയിലുള്ളതെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്.ഡിജിറ്റലായി ടോള്‍ പണം നല്‍കുക എന്ന ആശയം പൂര്‍ണമായും വിജയിച്ചിട്ടുണ്ടെങ്കിലും ടോള്‍ പ്ലാസയിലെ തിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യം ഫാസ്ടാഗിലൂടെ പൂര്‍ണമായും സാധ്യമായിട്ടില്ലെന്നാണ് വിലയിരുത്തലുകള്‍. ഇപ്പോഴും പല ടോള്‍ പ്ലാസകളിലും വാഹനങ്ങളുടെ നീണ്ടനിരയും ഇതേതുടര്‍ന്നുള്ള ട്രാഫിക് ബ്ലോക്കുകളും ഉണ്ടാകാറുണ്ട്.ഈ പ്രതിസന്ധി പരിഹരിക്കുന്നതിനായാണ് കേന്ദ്ര സര്‍ക്കാര്‍ ബദല്‍ സംവിധാനങ്ങള്‍ ഇപ്പോള്‍ നിര്‍ദേശിച്ചിട്ടുള്ളത്.
Related Articles
Check Also
Close
-
എക്സ്റ്ററിന്റെ ആദ്യ യൂണിറ്റ് പുറത്തിറക്കി ഹ്യുണ്ടായിJune 24, 2023