Tech
Trending

എല്‍ജി അള്‍ട്രാ ടാബ് പുറത്തിറക്കി

എല്‍ജിയുടെ പുതിയ ആന്‍ഡ്രോയിഡ് ടാബ് ലെറ്റ് വിപണിയില്‍ അവതരിപ്പിച്ചു. ദക്ഷിണ കൊറിയയിലാണ് ടാബ് ലെറ്റ് അവതരിപ്പിച്ചിരിക്കുന്നത്.4,26,000 ദക്ഷിണ കൊറിയന്‍ വോണ്‍ ആണ് ഇതിന് വില. ഇത് ഇന്ത്യയില്‍ ഏകദേശം 26000 രൂപ വരും. കൊറിയക്ക് പുറത്ത് ടാബ് അവതരിപ്പിക്കുമോ എന്ന് വ്യക്തമല്ല.60 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുള്ള 10.35 ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേ, സ്‌നാപ്ഡ്രാഗണ്‍ 680 പ്രൊസസര്‍ ചിപ്പ്, 7040 എംഎഎച്ച് ബാറ്ററി എന്നിവയാണ് എല്‍ജി അള്‍ട്ര ടാബിന്റെ മുഖ്യ സവിശേഷതകള്‍.സ്‌നാപ്ഡ്രാഗണ്‍ 680 പ്രൊസസറിന്റെ പിന്‍ബലത്തില്‍ നാല് ജിബി റാമും, 64 ജിബി സ്റ്റോറേജും ഉണ്ട് ഇതിന്.ടാബിന്റെ നാല് വശങ്ങളിലുമായി സ്പീക്കറുകളും ഉണ്ട്. വാകോം സ്‌റ്റൈലസും ടാബില്‍ ഉപയോഗിക്കാന്‍ സാധിക്കും. അഞ്ച് മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയും എട്ട് എംപി പ്രധാന ക്യാമറയുമാണിതിനുള്ളത്.7040 എംഎഎച്ച് ബാറ്ററിയില്‍ 25 വാട്ട് അതിവേഗ ചാര്‍ജിങ് ഉണ്ട്. ആന്‍ഡ്രോയിഡ് 12 ഓഎസ് ആണിതില്‍.കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ സ്മാര്‍ട്‌ഫോണ്‍ വ്യവസായത്തില്‍ നിന്ന് പിന്‍മാറുകയാണെന്ന് കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. മേയ് അവസാനത്തോടെ നിര്‍മാണപ്രവര്‍ത്തനങ്ങളും നിര്‍ത്തിവെച്ചിരുന്നു.അതിനിടയിലാണ് പുതിയ ആന്‍ഡ്രോയിഡ് ടാബ്ലെറ്റുമായി കമ്പനി രംഗത്തെത്തിയിരിക്കുന്നത്.

Related Articles

Back to top button