Auto
Trending

ജെ പ്ലാറ്റ്ഫോമിൽ പുത്തൻ ബുള്ളറ്റ് ഉടൻ എത്തുന്നു

മെറ്റിയർ 350, പുതിയ ക്ലാസിക് 350 എന്നീ മോഡലുകൾക്കു പിന്നാലെ റോയൽ എൻഫീൽഡ് ജെ–പ്ലാറ്റ്ഫോം അടിസ്ഥാനപ്പെടുത്തിയുള്ള ബുള്ളറ്റ് 350 ഉടൻ വിപണിയിലെത്തിക്കുമെന്നാണ് സൂചനകൾ. റോയൽ എൻഫീൽഡ് ആരാധകർ ഒരുപക്ഷേ ഏറ്റവുമധികം ആഗ്രഹിച്ച് കാത്തിരുന്ന അപ്ഡേറ്റും ഇതു തന്നെയാണ്.ഔദ്യോഗികമായി മോഡലിനെക്കുറിച്ച് സൂചനകളില്ലെങ്കിലും സ്വപ്നം സഫലമാകുമെന്ന കാര്യത്തിൽ 99 ശതമാനവും ഉറപ്പുവന്നിരിക്കുകയാണ്. വാഹനം വന്നിട്ടില്ലെന്നാണ് കരുതുന്നത്.ക്ലാസിക്കിൽ നിന്നു ബുള്ളറ്റിലേക്ക് എത്തുമ്പോൾ ഹെഡ്‌ലാംപിനു മുകളിലെ ഹുഡ് നഷ്ടപ്പെട്ടിട്ടുണ്ട്. ഒപ്പം ഗ്യാസ് ഫിൽഡ് ഷോക്ക് അബ്സോർബറുകളും ഒഴിവാക്കപ്പെടുമെന്ന് കരുതാം. കൂടുതൽ വിലക്കുറവിനു വേണ്ടി കിക്ക് സ്റ്റാർട്ട്, കുറഞ്ഞ സ്വിച്ച്ഗിയറുകൾ എന്നിവയെല്ലാം ഉപയോഗിച്ചിരുന്ന പഴയ സ്റ്റാൻഡേർഡിൽ നിന്ന് ജെ–പ്ലാറ്റ്ഫോമിലെ ബുള്ളറ്റിലെത്തുമ്പോൾ സെൽഫ് സ്റ്റാർട്ട്, മികച്ച സ്വിച്ചുകൾ, വെൽഡിങ് നിലവാരം എന്നിവയെല്ലാം വർധിക്കും. ഇതോടെ പ്രതീക്ഷിക്കാവുന്ന വില 1.70 ലക്ഷം രൂപ മുതലാണ്.

Related Articles

Back to top button