Tech
Trending

ഒരൊറ്റ ഫെയ്സ്ബുക്ക് അക്കൗണ്ടിൽ 5 പ്രൊഫൈലുകൾ ഉപയോഗിക്കാം

പുതിയ ഉപയോക്താക്കളെ ആകർഷിക്കാനും നിലവിലുള്ളവരെ പിടിച്ചുനിർത്താനും തന്ത്രങ്ങൾ മെനയുകയാണ് മെറ്റ.ഒരൊറ്റ അക്കൗണ്ടിൽ 5 പ്രൊഫൈലുകൾ ഉപയോഗിക്കാൻ അനുവദിക്കുന്നതാണ് പുതിയ സംവിധാനം. ഇത് പോസ്റ്റുചെയ്യുന്നതുംഷെയർ ചെയ്യുന്നതും പ്രോത്സാഹിപ്പിക്കുന്നതിനുള്ള കമ്പനിയുടെ ഏറ്റവും പുത്തൻ ശ്രമമാണ്.ഇപ്പോൾ ചില ഫെയ്സ്ബുക് ഉപയോക്താക്കൾക്ക് നാല് അധിക പ്രൊഫൈലുകൾ സൃഷ്ടിക്കാൻ കഴിയുന്നുണ്ട്. ഓരോ പ്രൊഫൈലിനും അതിന്റേതായ ഫീഡ് ഉണ്ടായിരിക്കാം. എന്നാൽ ഒരേ അക്കൗണ്ടിലെ വിവിധ പ്രൊഫൈലുകൾക്ക് പോസ്റ്റിന് കമന്റ് ചെയ്യാനോ ലൈക്ക് ചെയ്യാനോ മാത്രമാണ് പ്രൊഫൈൽ ഉപയോക്താക്കൾക്ക് സാധിക്കുക.ഒന്നിലധികം പ്രൊഫൈലുകൾ സൃഷ്ടിക്കാൻ അനുമതി നൽകിയിട്ടുണ്ട്. എന്നാൽ അതെല്ലാം പരിമിതമായ രീതിയിൽ ആയിരുന്നു.

ഇതിലൂടെ മെറ്റാ ലോകത്തിലെ ഏറ്റവും വലിയ സമൂഹ മാധ്യത്തിൽ ഉപയോക്താക്കളെ കൂടുതൽ ഇടപഴകാനുള്ള ശ്രമങ്ങൾ ശക്തമാക്കുകയാണ്.ഫെയ്‌സ്ബുക്കിന്റെ ഉള്ളടക്ക നയങ്ങൾ എല്ലാ അധിക പ്രൊഫൈലുകളും പാലിക്കേണ്ടിവരും. അത് ഒരു ഉപയോക്താവിന്റെ പ്രധാന അക്കൗണ്ടുമായി ബന്ധിപ്പിക്കും. അതായത് ഒരു പ്രൊഫൈലിലെ നിയമ ലംഘനങ്ങൾ മറ്റുള്ളവരെയും ബാധിക്കുമെന്ന് കമ്പനി അറിയിച്ചു. ഒന്നിലധികം പ്രൊഫൈൽ സൃഷ്ടിക്കൽ ഇപ്പോൾ ഒരു പരീക്ഷണം മാത്രമാണെന്നും റിപ്പോർട്ടുകളുണ്ട്.

Related Articles

Back to top button